ഇന്നുമുണ്ട് പടയപ്പയുടെ വാർത്ത; ഇത്തവണ നശിപ്പിച്ചത് ബട്ടർ ബീൻസും വാഴകളും
മൂന്നാർ∙ തുടർച്ചയായ മൂന്നാം ദിനവും പടയപ്പ കന്നിമല ടോപ് ഡിവിഷനിലിറങ്ങി കൃഷി നശിപ്പിച്ചു. ഇന്നലെ പുലർച്ചെ അഞ്ചിനാണ് പടയപ്പ ടോപ് ഡിവിഷനിലിറങ്ങി തൊഴിലാളിയായ രാജേന്ദ്രന്റെ ബട്ടർ ബീൻസും വാഴകളും നശിപ്പിച്ചത്. വെള്ളി വൈകിട്ട് 5നു ടോപ് ഡിവിഷനിലെ തൊഴിലാളികൾ താമസിക്കുന്ന 10 മുറി ലയത്തിലിറങ്ങി നടന്ന പടയപ്പയെ

മൂന്നാർ∙ തുടർച്ചയായ മൂന്നാം ദിനവും പടയപ്പ കന്നിമല ടോപ് ഡിവിഷനിലിറങ്ങി കൃഷി നശിപ്പിച്ചു. ഇന്നലെ പുലർച്ചെ അഞ്ചിനാണ് പടയപ്പ ടോപ് ഡിവിഷനിലിറങ്ങി തൊഴിലാളിയായ രാജേന്ദ്രന്റെ ബട്ടർ ബീൻസും വാഴകളും നശിപ്പിച്ചത്. വെള്ളി വൈകിട്ട് 5നു ടോപ് ഡിവിഷനിലെ തൊഴിലാളികൾ താമസിക്കുന്ന 10 മുറി ലയത്തിലിറങ്ങി നടന്ന പടയപ്പയെ തൊഴിലാളികൾ പടക്കം പൊട്ടിച്ചാണ് ഓടിച്ചത്. പിന്നീട് പുലർച്ചെ മടങ്ങിവന്നാണ് കൃഷികൾ നശിപ്പിച്ചത്. വെള്ളി പുലർച്ചെ കന്നിമല ഫാക്ടറിയുടെ ഭിത്തികളും ഗേറ്റും പടയപ്പ തകർത്തിരുന്നു.
വ്യാഴാഴ്ച കന്നിമല ലോവർ ഡിവിഷനിൽ വീടിനു സമീപം നിർത്തിയിട്ടിരുന്ന മനോജ് കുമാറിന്റെ ഓട്ടോറിക്ഷ പടയപ്പ തകർത്തിരുന്നു. കഴിഞ്ഞ കുറെ ദിവസങ്ങളായി കന്നിമല, പെരിയവര മേഖലകളിൽ പടയപ്പയുടെ ശല്യം രൂക്ഷമാണ്. പകൽ സമയങ്ങളിൽ പോലും തൊഴിലാളി ലയങ്ങൾക്കു സമീപം പടയപ്പ മേഞ്ഞു നടക്കുന്നത് പതിവായിരിക്കുകയാണ്. പടയപ്പയുടെ ശല്യം മൂലം വീടിനു പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലാണ് പെരിയവര, കന്നിമല മേഖലയിലെ തൊഴിലാളി കുടുംബങ്ങൾ.