മറയൂർ ∙ കേരളത്തിൽ ആദ്യമായി കുങ്കുമപ്പൂവ് വിൽപനയ്ക്കായി വിളവെടുത്ത് കാന്തല്ലൂർ. മറയൂർ മലനിരയിലെ ഏറ്റവും തണുത്തയിടമായ കാന്തല്ലൂരിലെ പെരുമലയിലാണ് കുങ്കുമം പൂത്തത്. മുൻവർഷങ്ങളിലും ഇവിടെ കുങ്കുമപ്പൂവ് വിരിഞ്ഞിരുന്നെങ്കിലും വിൽപനയ്ക്കു പാകത്തിൽ കൃഷിയിറക്കിയത് ഇതാദ്യമാണ്. ശാന്തൻപാറയിലെ ഇന്ത്യൻ കൗൺസിൽ ഫോർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മറയൂർ ∙ കേരളത്തിൽ ആദ്യമായി കുങ്കുമപ്പൂവ് വിൽപനയ്ക്കായി വിളവെടുത്ത് കാന്തല്ലൂർ. മറയൂർ മലനിരയിലെ ഏറ്റവും തണുത്തയിടമായ കാന്തല്ലൂരിലെ പെരുമലയിലാണ് കുങ്കുമം പൂത്തത്. മുൻവർഷങ്ങളിലും ഇവിടെ കുങ്കുമപ്പൂവ് വിരിഞ്ഞിരുന്നെങ്കിലും വിൽപനയ്ക്കു പാകത്തിൽ കൃഷിയിറക്കിയത് ഇതാദ്യമാണ്. ശാന്തൻപാറയിലെ ഇന്ത്യൻ കൗൺസിൽ ഫോർ അഗ്രികൾചറൽ റിസർച് (ഐസിഎആർ) കൃഷി വിജ്ഞാൻ കേന്ദ്രത്തിന്റെ ‘കൃഷിയിട പരീക്ഷണ’ പദ്ധതിയുടെ ഭാഗമായാണു കൃഷി.

ഇടുക്കി മലനിരകളിൽ എങ്ങനെ കുങ്കുമം കൃഷി ചെയ്യാം എന്ന പരീക്ഷണത്തിന്റെ ഭാഗമായി മറയൂരിലെ നാച്ചിവയൽ, ഗുഹനാഥപുരം എന്നിവിടങ്ങളിലും വട്ടവട, പഴത്തോട്ടം, വാഗമൺ, സേനാപതി എന്നിവിടങ്ങളിലും കുങ്കുമക്കൃഷി നടന്നെങ്കിലും വിജയിച്ചത് മന്നവൻ ചോലയിൽ നിന്നു വെള്ളം കിനിയുന്ന പെരുമലയിലാണ്. വണ്ടൻമേട് ചേറ്റുകുഴിയിലെ പോളിഹൗസിലും കുങ്കുമം വിരിഞ്ഞിട്ടുണ്ട്. ബെംഗളൂരു ഐസിഎആർ ഡയറക്ടർ വി.വെങ്കിടസുബ്രഹ്മണ്യൻ വിളവെടുപ്പ് ഉദ്ഘാടനം നിർവഹിച്ചു.

''കൃഷി വ്യാപിപ്പിക്കും വാണിജ്യാടിസ്ഥാനത്തിൽ കൃഷി നടത്താനാണ് അടുത്ത പദ്ധതി. കർഷകർക്കു കൂടുതൽ സഹായം നൽകും. ഗുണത്തിലും മണത്തിലും വലുപ്പത്തിലും മേന്മയുള്ള പൂക്കളാണു വിരിഞ്ഞത്. ജില്ലയിൽ കൂടുതൽ കൃഷിയിടങ്ങൾ കണ്ടെത്താനും ശ്രമിക്കും.''

ADVERTISEMENT

രാമമൂർത്തിയുടെ പ്രയത്നം
കാന്തല്ലൂരിലെ വെജിറ്റബിൾ ആൻഡ് ഫ്രൂട്സ് പ്രമോഷൻ കൗൺസിൽ (വിഎഫ്പിസികെ) ഫീൽഡ് ഓഫിസറായ രാമമൂർത്തി ഭഗവതിയാണ് കുങ്കുമക്കൃഷിക്കു തയാറായി വന്നത്. കൃഷി വിജ്ഞാൻ കേന്ദ്രത്തിലെ ഡോ. മാരിമുത്തുവും ഡോ. സുധാകർ സൗന്ദർരാജും ചേ‍ർന്നു ശ്രീനഗറിലെ പാമ്പൂരിൽ നിന്നു വിത്ത് എത്തിച്ചു നൽകി. 400 വിത്തുവീതം കൃഷിയിടത്തിലും പോളിഹൗസിലും നട്ടു. അതിൽ കൃഷിയിടത്തിൽ നട്ട വിത്താണ് ആദ്യം പൂവിട്ടത്. 30–50 ദിവസം കൊണ്ടു വിളവെടുപ്പു നടത്തി. വിത്തിന്റെ വലുപ്പമനുസരിച്ച് 3–5 പൂവുവരെ ലഭിക്കുന്നുണ്ട്. ഒരു ഗ്രാം കുങ്കുമത്തിന് 300 രൂപയാണു വില. ഒരു കിലോയ്ക്കു 3 ലക്ഷം മുതൽ 4.25 ലക്ഷം രൂപ വരെ വില ലഭിക്കും. ഒരു ഏക്കറിൽ ഒരു ലക്ഷം വിത്തു നട്ടാൽ 1 മുതൽ 1.5 കിലോ വരെ കുങ്കുമം ഉൽപാദിപ്പിക്കാമെന്നു രാമമൂർത്തി പറഞ്ഞു. 2022ൽ രാമമൂർത്തി 4 വിത്തുവരുത്തി കൃഷി ചെയ്തു പരിചയം നേടിയിരുന്നു.നിബിഡവനമാണു മന്നവൻ ചോല മലനിരകൾ.  കാന്തല്ലൂരിലെ പഴം–പച്ചക്കറി കൃഷിയുടെ നട്ടെല്ലാണ് പെരുമല. വിനോദസഞ്ചാരികളുടെ തിരക്കുകൂടി വരുന്ന പ്രദേശം കൂടിയാണിത്. 

English Summary:

Kerala's First Marketable Saffron Harvest Marks a Spice Revolution in Marayoor

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT