അടിമാലി ∙ കൊന്നത്തടി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ജപ്തി നടപടികളുമായി എത്തിയ കേരള ബാങ്ക് കമ്പിളിക്കണ്ടം ശാഖാ അധികൃതരെ നാട്ടുകാർ തടഞ്ഞു. കൃഷിനാശം, വിളകളുടെ വിലത്തകർച്ച, ഉൽപാദനക്കുറവ്, കോവിഡ്കാല പ്രതിസന്ധി എന്നിവ കാരണം ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ പാടുപെടുന്ന കർഷകർക്കുമേൽ ജപ്തി നടപടികൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അടിമാലി ∙ കൊന്നത്തടി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ജപ്തി നടപടികളുമായി എത്തിയ കേരള ബാങ്ക് കമ്പിളിക്കണ്ടം ശാഖാ അധികൃതരെ നാട്ടുകാർ തടഞ്ഞു. കൃഷിനാശം, വിളകളുടെ വിലത്തകർച്ച, ഉൽപാദനക്കുറവ്, കോവിഡ്കാല പ്രതിസന്ധി എന്നിവ കാരണം ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ പാടുപെടുന്ന കർഷകർക്കുമേൽ ജപ്തി നടപടികൾ അംഗീകരിക്കാൻ കഴില്ലെന്നാണു യുഡിഎഫിന്റെയും നാട്ടുകാരുടെയും നിലപാട്. ‌

കഴിഞ്ഞദിവസം സ്വകാര്യ വാഹനത്തിൽ എത്തിയ കേരള ബാങ്ക് അധികൃതർ മങ്കൂവയിൽ 2 പേരുടെയും കമ്പിളിക്കണ്ടത്ത് ഒരാളുടെയും കൃഷിസ്ഥലത്തു ബോർഡ് സ്ഥാപിച്ചു മടങ്ങാൻ ഒരുങ്ങവേ എത്തിയ ജനപ്രതിനിധികളും നാട്ടുകാരും ജപ്തി നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് ബാങ്ക് അധികൃതർ തർക്കത്തിൽ ഏർപ്പെട്ടെങ്കിലും പ്രതിഷേധം കനത്തതോടെ പിൻവാങ്ങി.

ADVERTISEMENT

ജപ്തി നടപടികൾ ചെറുക്കാൻ പാറത്തോട്ടിൽ കൂടിയ നാട്ടുകാരുടെ യോഗത്തിൽ ജനകീയസമിതി രൂപീകരിച്ചു. 24നു കമ്പിളിക്കണ്ടം ശാഖയിലേക്കു മാർച്ച് നടത്തും. ക്ഷേമപെൻഷൻ ലഭിക്കാത്തതിനെ തുടർന്ന് ഭിക്ഷാടനത്തിനിറങ്ങിയ വയോധിക ഇരുനൂറേക്കർ സ്വദേശി മറിയക്കുട്ടി പ്രസംഗിക്കും. ഭാരവാഹികൾ. ലിനീഷ് അഗസ്റ്റിൻ (ചെയ), സി.കെ.പ്രസാദ് (ചീഫ് കോഓർഡിനേറ്റർ), നോബി എടക്കാട്ട്, ജോബി പേടിക്കാട്ടുകുന്നേൽ (കൺ).

നടപടി ഉപേക്ഷിക്കണം:രമേശ് ചെന്നിത്തല

ADVERTISEMENT

കേരള ബാങ്ക് ആരംഭിച്ചിട്ടുള്ള ജപ്തി നടപടികൾ നിർത്തിവയ്ക്കണമെന്നു മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ദേശീയബാങ്കുകൾ പോലും ജപ്തി നടപടികളിൽ നിന്നു മാറിനിൽക്കുമ്പോൾ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള കേരള ബാങ്ക് ജപ്തി നടപടികളുമായി മുന്നോട്ടു പോകുന്നതു ശരിയല്ല പ്രതിസന്ധി നേരിടുന്ന ജില്ലയിലെ കർഷകരെ സഹായിക്കേണ്ട സർക്കാരും കേരള ബാങ്കും വായ്പ തിരിച്ചടവിനു സാവകാശം നൽകണം– രമേശ് പറഞ്ഞു.