ജപ്തി ചെയ്ത വസ്തുവിന് 6 കോടി മതിപ്പുവില; ലേലം ചെയ്തത് 1.65 കോടി രൂപയ്ക്കും; കേരള ബാങ്കിനെതിരെ ആരോപണം
കുഞ്ചിത്തണ്ണി∙ വായ്പ തിരിച്ചടവു മുടങ്ങി കേരള ബാങ്ക് ജപ്തി ചെയ്ത വസ്തുവിന് 6 കോടി മതിപ്പുവിലയുടെ നാലിലാെന്നു പോലും ഇൗടാക്കിയില്ല. വ്യാപാരിയും കുടുംബവും പെരുവഴിയിലായി. കുഞ്ചിത്തണ്ണി കടമ്പുംകാനത്ത് ദേവരാജനും കുടുംബവുമാണ് പരാതിയുമായി രംഗത്തെത്തിയത്. 2004ൽ ആണ് ദേവരാജന്റെയും ഭാര്യ സിന്ധുവിന്റെയും പേരിൽ

കുഞ്ചിത്തണ്ണി∙ വായ്പ തിരിച്ചടവു മുടങ്ങി കേരള ബാങ്ക് ജപ്തി ചെയ്ത വസ്തുവിന് 6 കോടി മതിപ്പുവിലയുടെ നാലിലാെന്നു പോലും ഇൗടാക്കിയില്ല. വ്യാപാരിയും കുടുംബവും പെരുവഴിയിലായി. കുഞ്ചിത്തണ്ണി കടമ്പുംകാനത്ത് ദേവരാജനും കുടുംബവുമാണ് പരാതിയുമായി രംഗത്തെത്തിയത്.
2004ൽ ആണ് ദേവരാജന്റെയും ഭാര്യ സിന്ധുവിന്റെയും പേരിൽ 45 ലക്ഷം രൂപ കേരള ബാങ്ക് കുഞ്ചിത്തണ്ണി ശാഖയിൽ നിന്നു വായ്പയെടുത്തത്. കുഞ്ചിത്തണ്ണി ടൗണിലെ 56 സെന്റ് ഭൂമിയും ടൗണിന് അഭിമുഖമായി 7 കടമുറികളും പിൻഭാഗത്ത് 21 മുറികളുമുള്ള ബഹുനില കെട്ടിടവും വീടുമാണ് ഇൗടു വച്ചിരുന്നത്. ദേവരാജൻ ടൗണിൽ നടത്തിയിരുന്ന തുണിക്കച്ചവടം നഷ്ടത്തിലായതോടെ തിരിച്ചടവു മുടങ്ങി. പലിശ കൂടി ബാധ്യത 1.5 കോടി രൂപയായി. 2 മാസം മുൻപു ബാങ്ക് വീടും സ്ഥലവും ജപ്തി ചെയ്തു.
3 ആഴ്ച മുൻപ് ബാങ്ക് വീടും സ്ഥലവും കെട്ടിടവും 1.65 കോടി രൂപയ്ക്കു സ്വകാര്യ വ്യക്തിക്കു ലേലം ചെയ്തു നൽകി. ഇൗടു നൽകിയ ഇൗ ഭൂമിക്കും കെട്ടിടത്തിനും 6 കോടി രൂപയുടെ മൂല്യം കണക്കാക്കിയാണ് അന്നു ബാങ്ക് വായ്പ നൽകിയതെന്നു ദേവരാജൻ പറയുന്നു. ഇത് ബാങ്ക് അധികൃതരും ലേലത്തിൽ പങ്കെടുത്ത സ്വകാര്യ വ്യക്തിയും തമ്മിലുള്ള രഹസ്യ ഇടപാടാണെന്നും ദേവരാജൻ ആരോപിച്ചു.
ഇൗട് വയ്ക്കാതിരുന്ന 2 സെന്റ് ഭൂമി കൂടി ബാങ്ക് ജപ്തി ചെയ്തുവെന്നും പരാതിയിൽ പറയുന്നു. വഴി പോലുമില്ലാത്ത ഇവിടെ ഷെഡ് കെട്ടിയാണ് ദേവരാജനും കുടുംബവും താമസിക്കുന്നത്. തങ്ങളുടെ സ്വകാര്യത പോലും മാനിക്കാതെ വസ്തു ലേലത്തിൽ പിടിച്ചവർ ഷെഡിനു സമീപത്ത് സിസിടിവി ക്യാമറ സ്ഥാപിച്ചു.
ഒരു നാട്ടുകാരൻ ഒരു മാസത്തേക്കു നൽകിയ ചെറിയ കട മുറിയിൽ പലചരക്കു കട നടത്തുകയാണ് ഇപ്പോൾ ഇവരുടെ കുടുംബം. 10 ദിവസം കൂടി കഴിഞ്ഞാൽ ഇൗ മുറിയും ഒഴിഞ്ഞു കാെടുക്കേണ്ടി വരും. എന്നാൽ ബാങ്കിന്റെ ഭാഗത്തു വീഴ്ചയില്ലെന്നും നിയമാനുസൃതമാണു ജപ്തി ചെയ്ത വസ്തു ലേലം ചെയ്തതെന്നും ബാങ്ക് അധികൃതർ പറഞ്ഞു.