പള്ളിക്കുന്ന് –മേമല റോഡിലെ തകർന്ന ഭാഗം പുനർനിർമിച്ചു
കുട്ടിക്കാനം∙ മലയോര ഹൈവേയിൽ പള്ളിക്കുന്ന് –മേമല റോഡിലെ തകർന്ന ഭാഗം പുനർനിർമിച്ചു. വുഡ്‌ലാൻഡ്സ് കവലയ്ക്കു സമീപം ഗർത്തം രൂപപ്പെട്ട ഭാഗത്താണ് പുനർനിർമാണത്തിന്റെ ഭാഗമായി ഇന്റർലോക്ക് വിരിച്ചത്. കുട്ടിക്കാനം – ഏലപ്പാറ 8 കിലോമീറ്റർ നിർമാണം പൂർത്തിയായി മാസങ്ങൾ കഴിയുന്നതിനു മുൻപ് ഇവിടെ റോഡിൽ ഗർത്തങ്ങൾ

കുട്ടിക്കാനം∙ മലയോര ഹൈവേയിൽ പള്ളിക്കുന്ന് –മേമല റോഡിലെ തകർന്ന ഭാഗം പുനർനിർമിച്ചു. വുഡ്‌ലാൻഡ്സ് കവലയ്ക്കു സമീപം ഗർത്തം രൂപപ്പെട്ട ഭാഗത്താണ് പുനർനിർമാണത്തിന്റെ ഭാഗമായി ഇന്റർലോക്ക് വിരിച്ചത്. കുട്ടിക്കാനം – ഏലപ്പാറ 8 കിലോമീറ്റർ നിർമാണം പൂർത്തിയായി മാസങ്ങൾ കഴിയുന്നതിനു മുൻപ് ഇവിടെ റോഡിൽ ഗർത്തങ്ങൾ കാണപ്പെട്ടത് വൻ വിവാദത്തിന് ഇടയാക്കിയിരുന്നു.
ജല അതോറിറ്റിയുടെ പൈപ്പുകൾ പൊട്ടിയുണ്ടായ ഉറവയാണ് റോഡ് ഇടിഞ്ഞുതാഴാൻ ഇടയാക്കിയതെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ വാദം. എന്നാൽ മലയോര ഹൈവേയുടെ നിർമാണം നടക്കുന്ന കാലഘട്ടം മൂലം റോഡിൽനിന്നു പൈപ്പ് ലൈനുകൾ മാറ്റിസ്ഥാപിക്കുന്നതിനു വേണ്ടി ഫണ്ട് അനുവദിക്കുന്നതിനെ സംബന്ധിച്ചു കിഫ്ബിയും ജല അതോറിറ്റിയും തമ്മിൽ തർക്കം ഉടലെടുത്തിരുന്നു. മതിയായ ഫണ്ട് നൽകാത്തതുമൂലം കാലഹരണപ്പെട്ട പൈപ്പുകൾ പൂർണമായി മാറ്റിസ്ഥാപിക്കുന്നതിനു കഴിഞ്ഞില്ല എന്നാണ് ജല അതോറിറ്റിയുടെ നിലപാട്. റോഡിൽ ടാറിങ് ഇളകി മാറിയ 50 മീറ്റർ ദൂരത്തിലാണ് ഇപ്പോൾ ഇന്റർലോക്ക് പാകിയിരിക്കുന്നത്.