സൈറൻ മുഴങ്ങി, അഗ്നിരക്ഷാസേന പാഞ്ഞെത്തി; മൂലമറ്റം വൈദ്യുതി നിലയത്തിൽ ഫയർ ഫോഴ്സ് മോക്ഡ്രിൽ
മൂലമറ്റം ∙ രാവിലെ 11 മണിക്ക് മൂലമറ്റം വൈദ്യുതി നിലയത്തിൽ വലിയ സൈറൺ മുഴങ്ങിയതോടെ നാട്ടുകാർ ഒന്ന് ഭയന്നു. പിന്നെയാണ് കാര്യം പിടികിട്ടിയത്. അഗ്നിരക്ഷാസേനയുടെയും പൊലീസിന്റെയും കെഎസ്ഇബിയുടെയും നേതൃത്വത്തിലുള്ള മോക്ഡ്രിൽ ആണ് നടന്നത്. നിലയത്തിൽ തീപിടുത്തമുണ്ടായാൽ എടുക്കേണ്ട മുൻകരുതലുകളെപ്പറ്റി ബോധവൽക്കണം

മൂലമറ്റം ∙ രാവിലെ 11 മണിക്ക് മൂലമറ്റം വൈദ്യുതി നിലയത്തിൽ വലിയ സൈറൺ മുഴങ്ങിയതോടെ നാട്ടുകാർ ഒന്ന് ഭയന്നു. പിന്നെയാണ് കാര്യം പിടികിട്ടിയത്. അഗ്നിരക്ഷാസേനയുടെയും പൊലീസിന്റെയും കെഎസ്ഇബിയുടെയും നേതൃത്വത്തിലുള്ള മോക്ഡ്രിൽ ആണ് നടന്നത്. നിലയത്തിൽ തീപിടുത്തമുണ്ടായാൽ എടുക്കേണ്ട മുൻകരുതലുകളെപ്പറ്റി ബോധവൽക്കണം നടത്തുന്നതിനായി കെഎസ്ഇബിയുടെ ആവശ്യപ്രകാരമായിരുന്നു മോക്ഡ്രിൽ സംഘടിപ്പിച്ചത്. ഇതിന്റെ ഭാഗമായി 11 മണിക്ക് വൈദ്യുതി നിലയത്തിൽ നിന്ന് അപകട സൈറൺ മുഴങ്ങി. സൈറൺ കേട്ട അഗ്നിരക്ഷാസേന വൈദ്യുതി നിലയത്തിലേക്കെത്തി. പ്രവേശനകവാടത്തിൽ പൊലീസ് ഗേറ്റ് തുറന്ന് അഗ്നിരക്ഷാസേനയ്ക്ക് വഴിയൊരുക്കി കൊടുത്തു. നിലയത്തിൽ എത്തിയ ഉടനെ തീയണയ്ക്കലും പുകയിൽ ബോധം നഷ്ടപ്പെട്ടയാൾക്ക് പ്രഥമശുശ്രൂഷയും നടത്തി. തുടർന്ന് നിലയത്തിലുള്ളവർക്ക് പ്രത്യേക പരിശീലനവും നൽകി. അഗ്നിരക്ഷാസേന സ്‌റ്റേഷൻ ഓഫിസർ പി.കെ.അബ്ദുൽ അസീസിന്റെ നേതൃത്വത്തിലാണ് മോക്ഡ്രിൽ നടത്തിയത്. ടി.കെ.ജയറാം, എം.എച്ച്.നാസർ, സാജു ജോസഫ്, ജയിംസ് തോമസ്, ഷിന്റോ ജോസ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം നടത്തിയത്.