രാജകുമാരി∙ എംഎൽഎയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് രാജകുമാരി ടൗണിൽ ബസ് കാത്തിരിപ്പ് കേന്ദ്രം നിർമിച്ച് മാസങ്ങൾ കഴിഞ്ഞെങ്കിലും കടത്തിണ്ണകളാണ് ഇപ്പോഴും യാത്രക്കാർക്ക് ആശ്രയം. ബസുകളാെന്നും ഇവിടെ നിർത്തി യാത്രക്കാരെ കയറ്റാൻ തുടങ്ങിയിട്ടില്ല. ഇതുമൂലം മഴക്കാലത്ത് ബസ് കാത്ത് നിൽക്കുന്നവർ ഏറെ ബുദ്ധിമുട്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജകുമാരി∙ എംഎൽഎയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് രാജകുമാരി ടൗണിൽ ബസ് കാത്തിരിപ്പ് കേന്ദ്രം നിർമിച്ച് മാസങ്ങൾ കഴിഞ്ഞെങ്കിലും കടത്തിണ്ണകളാണ് ഇപ്പോഴും യാത്രക്കാർക്ക് ആശ്രയം. ബസുകളാെന്നും ഇവിടെ നിർത്തി യാത്രക്കാരെ കയറ്റാൻ തുടങ്ങിയിട്ടില്ല. ഇതുമൂലം മഴക്കാലത്ത് ബസ് കാത്ത് നിൽക്കുന്നവർ ഏറെ ബുദ്ധിമുട്ട് നേരിടുന്നു. മോട്ടർ വാഹനവകുപ്പിന്റെ അനുമതി ലഭിക്കാത്തതിനാലാണ് കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം ചെയ്യാത്തതെന്നാണ് അധികൃതർ പറയുന്നത്. ബസുകൾ ഇവിടെ നിർത്താനും കൂട്ടാക്കുന്നില്ല. ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ താഴത്തെ നിലയിൽ നിർമിച്ച പാെതുശുചിമുറികളും ഇതുവരെ തുറന്നുകാെടുത്തിട്ടില്ല. പാെതു ശുചിമുറികൾ കരാറടിസ്ഥാനത്തിൽ നൽകുന്നതിന് 2 തവണ ലേലം നടത്തിയെങ്കിലും ആരും പങ്കെടുത്തില്ലെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്. ബസ് കാത്തിരിപ്പ് കേന്ദ്രം ടൗണിന്റെ മധ്യഭാഗത്തേക്ക് മാറ്റാതിരിക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെന്നും അധികൃതർ ഇതിന് ഒത്താശ ചെയ്യുകയാണെന്നും ആരോപണമുണ്ട്.