തൊടുപുഴ ∙ സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ വിശദീകരിക്കാനും നവകേരള നിർമിതിക്ക് നാടിന്റെ പിന്തുണ ആർജിക്കാനും മുഖ്യമന്ത്രിയും മന്ത്രിമാരും നേതാക്കളും പങ്കെടുത്ത് മണ്ഡലാടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്ന നവകേരള സദസ്സ് ജില്ലയിൽ 10,11,12 തീയതികളിൽ പര്യടനം നടത്തുമെന്ന് എൽഡിഎഫ് ജില്ലാ നേതൃത്വം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊടുപുഴ ∙ സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ വിശദീകരിക്കാനും നവകേരള നിർമിതിക്ക് നാടിന്റെ പിന്തുണ ആർജിക്കാനും മുഖ്യമന്ത്രിയും മന്ത്രിമാരും നേതാക്കളും പങ്കെടുത്ത് മണ്ഡലാടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്ന നവകേരള സദസ്സ് ഇടുക്കി ജില്ലയിൽ 10,11,12 തീയതികളിൽ പര്യടനം നടത്തുമെന്ന് എൽഡിഎഫ് ജില്ലാ നേതൃത്വം അറിയിച്ചു. 

നവകേരള സദസ്സിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിമാരുടെയും ഇടുക്കി ജില്ലയിലെ 5 നിയമസഭാ മണ്ഡലങ്ങളിലൂടെയും പര്യടനം നടത്തും. വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികളുമായി കൂടിക്കാഴ്ച നടത്തുന്ന പ്രഭാതയോഗവും നിയമസഭാ മണ്ഡലങ്ങൾ കേന്ദ്രീകരിച്ചുള്ള ബഹുജന സദസ്സുമാണു നടക്കുക. മണ്ഡല സദസ്സ് നടക്കുന്നതിന് മുൻപ് ജനങ്ങൾക്ക് പരാതികൾ സമർപ്പിക്കാൻ‌ സൗകര്യമുണ്ടായിരിക്കും. 

ADVERTISEMENT

നവകേരള സദസ്സിന്റെ മുന്നോടിയായി വീട്ടുമുറ്റ സദസ്സുകൾ, ഭവനസന്ദർശനം, ബൈക്ക് റാലികൾ, നവകേരള ദീപം തെളിയിക്കൽ, വിളംബര ജാഥകൾ, തിരുവാതിര എന്നിവയും സംഘടിപ്പിക്കുമെന്ന് എൽഡിഎഫ് ജില്ലാ കൺവീനർ കെ.കെ,ശിവരാമൻ, സിപിഐ ജില്ലാ സെക്രട്ടറി കെ.സലീംകുമാർ, കേരള കോൺഗ്രസ് എം ഉന്നതാധികാരസമിതിയംഗം കെ.ഐ.ആന്റണി, വി.വി.മത്തായി എന്നിവർ അറിയിച്ചു.

ഡിസംബർ 10 ഞായർ വൈകിട്ട് 5 : ജില്ലയുടെ അതിർത്തി പ്രദേശമായ തൊടുപുഴ മടക്കത്താനത്ത് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സ്വീകരണം നൽകും. 

വൈകിട്ട് 6: തൊടുപുഴ നിയോജകമണ്ഡലത്തിലെ നവകേരള സദസ്സ് ഗാന്ധി സ്ക്വയർ മൈതാനത്ത് നടക്കും. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും താമസം ജില്ലാ ആസ്ഥാനത്ത് ഗെസ്റ്റ് ഹൗസിൽ 

ഡിസംബർ 12 രാവിലെ 8.30 : ഇടുക്കി ജില്ലയിൽ വച്ചു നടത്തുന്ന മന്ത്രിസഭാ യോഗം തേക്കടിയിൽ ചേരും 

ADVERTISEMENT

രാവിലെ 11:
 
പീരുമേട് മണ്ഡലത്തിലെ നവകേരള സദസ്സ് വണ്ടിപ്പെരിയാർ ഗ്രാമപ്പഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ നടക്കും. തുടർന്ന് കോട്ടയം ജില്ലയിലേക്ക് തിരിക്കും. 

ഡിസംബർ 11 തിങ്കൾ രാവിലെ 11 : ചെറുതോണി പുതിയ ബസ്സ്റ്റാൻഡ് പരിസരത്ത് നവകേരള സദസ്സ് 

ഉച്ചയ്ക്ക് 2 : മുഖ്യമന്ത്രിയും മന്ത്രിമാരും ദേവികുളം മണ്ഡലത്തിലേക്കു തിരിക്കും 

2.45 : അടിമാലി ടൗണിൽ സ്വീകരണം

ADVERTISEMENT

3 മണി: അടിമാലി വിശ്വദീപ്തി പബ്ലിക് സ്കൂളിൽ ദേവികുളം മണ്ഡലത്തിന്റെ നവകേരള സദസ്സ് 

വൈകിട്ട് 6 : നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻസ് സ്കൂൾ ഗ്രൗണ്ടിൽ ഉടുമ്പൻചോല മണ്ഡലത്തിലെ നവകേരള സദസ്സ് 

രാത്രി 9.30 : മുഖ്യമന്ത്രിയും മന്ത്രിമാരും പീരുമേട് മണ്ഡലത്തിലേക്കു തിരിക്കും. തേക്കടിയിൽ താമസം.  പ്രഭാതയോഗം 

ഡിസംബർ 11:
തിങ്കൾ രാവിലെ 9.30ന് ചെറുതോണി ടൗൺ ഹാളിൽ പ്രഭാതഭക്ഷണവും യോഗവും. തൊടുപുഴ, ഇടുക്കി, ദേവികുളം, ഉടുമ്പൻചോല, പീരുമേട് മണ്ഡലങ്ങളിലെ പ്രമുഖരുമായി മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും കൂടിക്കാഴ്ചയും നടക്കും. 

English Summary:

Nava Kerala Sadas Idukki