നഗരമധ്യത്തിൽ അപകടക്കെണി; കാണാതെ അധികൃതർ
തൊടുപുഴ∙ നഗരത്തിൽ പാലാ റോഡിനു സമീപം മണക്കാട് റോഡിൽ 15 അടി ആഴമുള്ള ഗർത്തം വാഹന യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും അപകട ഭീഷണിയായിട്ട് മാസങ്ങളായെങ്കിലും പരിഹാരമില്ല. സ്കൂൾ കുട്ടികളും മറ്റു യാത്രക്കാരും നൂറു കണക്കിനു വാഹനങ്ങളും ദ കടന്നുപോകുന്ന ഈ ഭാഗത്തുള്ള ഓടയുടെ കരിങ്കൽക്കെട്ട് ഇടിഞ്ഞിട്ട്

തൊടുപുഴ∙ നഗരത്തിൽ പാലാ റോഡിനു സമീപം മണക്കാട് റോഡിൽ 15 അടി ആഴമുള്ള ഗർത്തം വാഹന യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും അപകട ഭീഷണിയായിട്ട് മാസങ്ങളായെങ്കിലും പരിഹാരമില്ല. സ്കൂൾ കുട്ടികളും മറ്റു യാത്രക്കാരും നൂറു കണക്കിനു വാഹനങ്ങളും ദ കടന്നുപോകുന്ന ഈ ഭാഗത്തുള്ള ഓടയുടെ കരിങ്കൽക്കെട്ട് ഇടിഞ്ഞിട്ട് നാളുകളായി. മണ്ണിട്ട് ഉയർത്തിയ ഭാഗമായതിനാൽ ഓടയ്ക്ക് നല്ല ആഴമുണ്ട്.
കരിങ്കൽ കെട്ട് ഇടിഞ്ഞപ്പോൾ ഈ ഭാഗത്തുള്ള പൊതുമരാമത്ത് വക സ്ലാബുകൾ ക്രെയിൻ കൊണ്ടുവന്ന് ഇളക്കിമാറ്റി. അതോടെ സ്ലാബ് പുനഃസ്ഥാപിക്കാൻ കഴിയാത്ത വിധം തകർന്നു പോയി. അതിനാൽ ഇത് മൂടാത്ത നിലയിൽ ഈ ഭാഗം അപകടകരമായി കിടക്കുകയാണ്. അധികൃതർ ഇതൊന്നും അറിഞ്ഞതായി ഭാവിക്കുന്നില്ല. പരിസരത്തുള്ള വ്യാപാരിയുടെ പരസ്യ ബോർഡ് മാത്രമാണ് അപകട സ്ഥലത്തെ ഏക അടയാളം. ഈ അപകടാവസ്ഥ മാറ്റുന്നതിന് ബന്ധപ്പെട്ടവർ തയാറാകണമെന്ന് നഗരവാസികൾ ആവശ്യപ്പെട്ടു.