ഇടുക്കി ജില്ലയിൽ ഇന്ന് (06-12-2023); അറിയാൻ, ഓർക്കാൻ
അപേക്ഷ ക്ഷണിച്ചു തൊടുപുഴ ∙ കേന്ദ്ര ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രവും ദീനദയ സോഷ്യൽ ഡവലപ്മെന്റ് സൊസൈറ്റിയും ചേർന്നു നടപ്പാക്കുന്ന സൗജന്യ നെറ്റിപ്പട്ട നിർമാണ പരിശീലനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. 18 വയസ്സിനും 45 വയസ്സിനും ഇടയിലുള്ളവർക്ക് പരിശീലന പരിപാടിയിൽ പങ്കെടുക്കാം. പരിശീലന കാലാവധി 6 ദിവസം.

അപേക്ഷ ക്ഷണിച്ചു
തൊടുപുഴ ∙ കേന്ദ്ര ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രവും ദീനദയ സോഷ്യൽ ഡവലപ്മെന്റ് സൊസൈറ്റിയും ചേർന്നു നടപ്പാക്കുന്ന സൗജന്യ നെറ്റിപ്പട്ട നിർമാണ പരിശീലനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. 18 വയസ്സിനും 45 വയസ്സിനും ഇടയിലുള്ളവർക്ക് പരിശീലന പരിപാടിയിൽ പങ്കെടുക്കാം. പരിശീലന കാലാവധി 6 ദിവസം. പങ്കെടുക്കാൻ താൽപര്യമുള്ളവർ 16ന് 10.30 ന് കോലാനി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനടുത്തുള്ള ഗോകുലം ബാലഭവനിൽ എത്തണം. 2 പാസ്പോർട്ട് സൈസ് ഫോട്ടോയും ആധാർ കാർഡ്, റേഷൻ കാർഡ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും കൊണ്ടുവരണം. ഫോൺ: 8075228358.
ഗതാഗത നിയന്ത്രണം
കട്ടപ്പന ∙ കാഞ്ചിയാർ പാലാക്കടയ്ക്കും ലബ്ബക്കടയ്ക്കും മധ്യേ മലയാര ഹൈവേയുടെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഇന്ന് കട്ടപ്പന ഭാഗത്ത് നിന്നു വരുന്ന വാഹനങ്ങൾ നരിയമ്പാറയിൽ നിന്നു തിരിഞ്ഞ് കൽത്തൊട്ടി വഴി വെള്ളിലാംകണ്ടത്തേക്ക് പോകണം. കുട്ടിക്കാനം ഭാഗത്ത് നിന്നു വരുന്ന വാഹനങ്ങൾ വെള്ളിലാംകണ്ടത്തു നിന്ന് കൽത്തൊട്ടി വഴി വെങ്ങാലൂർകടയിൽ എത്തിയശേഷം കാഞ്ചിയാർ പള്ളിക്കവലയിലെത്തി യാത്ര തുടരണം. രാവിലെ 6 മുതൽ പണികൾ തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു.
വൈദ്യുതി മുടക്കം
പീരുമേട് ∙ 11 കെവി ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ പീരുമേട് ഫീഡറിന്റെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
വണ്ണപ്പുറം ∙ ഇലക്ട്രിക്കൽ സെക്‌ഷന്റെ പരിധിയിൽ 11 കെവി ലൈനിൽ ജോലികൾ നടക്കുന്നതിനാൽ വണ്ണപ്പുറം ടൗൺ, അമ്പലപ്പടി ഭാഗങ്ങളിൽ ഇന്ന് 8 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.