അടിമാലി ∙ നേര്യമംഗലം വനമേഖലയുടെ ഭാഗമായി ആവറുകുട്ടി–കുറത്തിക്കുടി റോഡിലൂടെ യാത്ര ചെയ്ത വിനോദസഞ്ചാരികളുടെ പേരിൽ വനപാലകർ കേസെടുത്ത സംഭവത്തിനു പിന്നിൽ ഗൂഢാലോചന നടന്നിട്ടുള്ളതായി പരാതി. കുന്നത്തുനാട് രായമംഗലത്തു നിന്ന് എത്തിയ 6 അംഗ യുവാക്കളുടെ സംഘത്തോടൊപ്പം ഉണ്ടായിരുന്ന വളർത്തു നായയുടെ പേരിലാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അടിമാലി ∙ നേര്യമംഗലം വനമേഖലയുടെ ഭാഗമായി ആവറുകുട്ടി–കുറത്തിക്കുടി റോഡിലൂടെ യാത്ര ചെയ്ത വിനോദസഞ്ചാരികളുടെ പേരിൽ വനപാലകർ കേസെടുത്ത സംഭവത്തിനു പിന്നിൽ ഗൂഢാലോചന നടന്നിട്ടുള്ളതായി പരാതി. കുന്നത്തുനാട് രായമംഗലത്തു നിന്ന് എത്തിയ 6 അംഗ യുവാക്കളുടെ സംഘത്തോടൊപ്പം ഉണ്ടായിരുന്ന വളർത്തു നായയുടെ പേരിലാണ് ഇവർക്കെതിരെ വനപാലകർ കേസ് റജിസ്റ്റർ ചെയ്തത്. മാമലക്കണ്ടത്തിനു സമീപമുള്ള എളംബ്ലാശേരിയിൽ വനംവകുപ്പിന്റെ ചെക് പോസ്റ്റുണ്ട്. ഇവിടെ വാഹനത്തിന്റെ നമ്പർ, യാത്രക്കാരുടെ എണ്ണം, യാത്രയുടെ ലക്ഷ്യം ഇവ സംബന്ധിച്ചുള്ള വിവരം രേഖപ്പെടുത്തിയിട്ടുണ്ട്. ഇവർക്കൊപ്പം 8 മാസത്തിൽ താഴെ പ്രായമുള്ള വളർത്തുനായ ഉണ്ടെന്നും വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. എന്നാൽ, പ്രശ്നങ്ങളില്ലെന്ന് അധികൃതർ അറിയിച്ചതിനെ തുടർന്നാണ് ഇതുവഴിയുള്ള യാത്രയ്ക്ക് ഇവർ തയാറായത്. 

ഇതോടൊപ്പം ഇവർക്ക് പിന്നാലെ ഇതുവഴി വന്ന വടവുകോട് സ്വദേശികളായ 4 അംഗ സംഘത്തെയും ഉൾപ്പെടുത്തിയാണ് ബുധനാഴ്ച വൈകിട്ട് 3 മണിയോടെ മൃഗവേട്ടയ്ക്ക് എത്തിയ 10 അംഗ സംഘം എന്ന പേരിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ കേസ് റജിസ്റ്റർ ചെയ്തത്. 2 സംഘങ്ങളും സഞ്ചരിച്ചിരുന്ന വാഹനങ്ങൾ പരിശോധിച്ചെങ്കിലും ആയുധങ്ങളോ വേട്ടയ്ക്ക് ഉപയോഗിക്കുന്ന സാമഗ്രികളോ കണ്ടെത്താനായില്ല. എന്നിട്ടും ഒരു രാത്രി മുഴുവൻ ആറാംമൈൽ ഫോറസ്റ്റ് ഓഫിസിൽ പാർപ്പിച്ച ശേഷമാണ് പിറ്റേന്ന് വൈകിട്ട് 5 മണിയോടെ അടിമാലി ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയത്. ഇതിനു പിന്നിൽ നടന്നിട്ടുള്ള ഗൂഢാലോചന സംബന്ധിച്ച് വനം മന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും അന്വേഷണം നടത്തണമെന്ന് അടിമാലി ബ്ലോക്ക് പഞ്ചായത്ത് അംഗം എം.എ.അൻസാരി ആവശ്യപ്പെട്ടു.