ഇടുക്കി. പരിമിതമായ ചികിത്സാ സൗകര്യം മാത്രമുള്ള ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയെ പൂർണ സജ്ജമാക്കാനുള്ള നടപടികൾ അനിവാര്യമാണ്. നിർധന രോഗികൾക്കു മെച്ചപ്പെട്ട സേവനം നൽകുന്നതിനായി വിവിധ ഡിപ്പാർട്മെന്റുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കണം. പ്രഖ്യാപനങ്ങൾ ഏറെ നടന്ന സൂപ്പർ സ്പെഷൽറ്റി വിഭാഗങ്ങളും കാത്ത് ലാബും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇടുക്കി∙ പരിമിതമായ ചികിത്സാ സൗകര്യം മാത്രമുള്ള ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയെ പൂർണ സജ്ജമാക്കാനുള്ള നടപടികൾ അനിവാര്യമാണ്. നിർധന രോഗികൾക്കു മെച്ചപ്പെട്ട സേവനം നൽകുന്നതിനായി വിവിധ ഡിപ്പാർട്മെന്റുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കണം. പ്രഖ്യാപനങ്ങൾ ഏറെ നടന്ന സൂപ്പർ സ്പെഷൽറ്റി വിഭാഗങ്ങളും കാത്ത് ലാബും ഉടൻ ആരംഭിക്കണം. ഇതിനായി കൂടുതൽ കെട്ടിടങ്ങളും വിദഗ്ധ ഡോക്ടർമാരുടെ സേവനവും ലഭ്യമാക്കണം. രോഗികൾക്ക് അവശ്യ മരുന്നുകളും ലഭ്യമാക്കണം. സുരക്ഷാ വീഴ്ചയുടെ പേരിൽ അടച്ചിട്ടിരിക്കുന്ന ഇടുക്കി അണക്കെട്ട് തുറക്കാൻ അടിയന്തര നടപടി വേണം. അണക്കെട്ടിലേക്ക് പ്രവേശനം നിരോധിച്ചതിനാൽ അനുബന്ധ മേഖലകളിലെല്ലാം തളർച്ച പ്രകടമാണ്. തീരുമാനം വൈകിയാൽ വിനോദ സഞ്ചാര മേഖലയെ ആശ്രയിച്ചു പ്രവർത്തിക്കുന്ന ഒട്ടേറെ സ്ഥാപനങ്ങൾ അടച്ചു പൂട്ടേണ്ടി വരും. ഒട്ടേറെ പേർക്ക് തൊഴിൽ നഷ്ടമാകും. വിവിധ കാരണങ്ങളുടെ പേരിൽ പട്ടയം നിഷേധിച്ചിരിക്കുന്ന മലയോര കർഷകർക്ക് നീതി ഉറപ്പാക്കാൻ അടിയന്തര ഇടപെടൽ വേണം. വാത്തിക്കുടിയിലും വാഴത്തോപ്പിലും കഞ്ഞിക്കുഴിയിലും കൊന്നത്തടിയിലും, കാമാക്ഷിയിലുമെല്ലാം ഒട്ടേറെ കർഷകരാണ് ഇപ്പോഴും പട്ടയത്തിനായി കാത്തിരിക്കുന്നത്.

കൃഷിയിടങ്ങളിൽ നിന്നു കാട്ടുപന്നിയും കുരങ്ങുമടക്കമുള്ള വന്യജീവികളെ തുരത്താനുള്ള അടിയന്തര പദ്ധതികൾ വേണം.കട്ടപ്പനയിലെ സർക്കാർ ആശുപത്രിയെ 2015ൽ താലൂക്ക് ആശുപത്രിയായി ഉയർത്തിയെങ്കിലും പരാധീനതകർക്ക് നടുവിലാണ്. ആവശ്യത്തിന് സ്ഥല സൗകര്യമോ കെട്ടിടങ്ങളോ ഇല്ല. പുതിയ സമുച്ചയത്തിന് രൂപരേഖ തയാറാക്കിയിട്ടുണ്ടെങ്കിലും ആവശ്യത്തിന് സ്ഥലം ഇല്ലാത്തത് പ്രതിസന്ധിയാണ്. ആശുപത്രിയോട് ചേർന്ന് സ്ഥലം ലഭിക്കുമെങ്കിലും അത് വാങ്ങാനുള്ള ഫണ്ട് കണ്ടെത്തണം. ഇപ്പോഴും സാമൂഹികാരോഗ്യ കേന്ദ്രത്തിലുള്ള ജീവനക്കാരുടെ തസ്തിക മാത്രമാണ് ആശുപത്രിയിൽ ഉള്ളത്. ചില തസ്തികകളിൽ ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്ത സ്ഥിതിയുമുണ്ട്.  ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്ന ജില്ലയിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാൻ നടപടിയെടുക്കണം. ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായ വാഗമണ്ണിലേക്കുള്ള 2 റോഡുകളും ആവശ്യത്തിന് വീതിയില്ലാത്തതും ഗുണനിലവാരമില്ലാത്തതുമാണ്. മൂലമറ്റം–വാഗമൺ സംസ്ഥാനപാത, കാഞ്ഞാർ പുള്ളിക്കാനം മേജർ ഡിസ്ട്രിക്ട് റോഡ് എന്നിവയാണ് വാഗമണ്ണിനുള്ള പ്രധാന റോഡുകൾ. അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ ക്രാഷ് ബാരിയർ സ്ഥാപിക്കുന്നതിനും 2 റോഡുകളും ബിഎംബിസി നിലവാരത്തിൽ നിർമിക്കുന്നതിനും നടപടി വേണം.