ചെറുതോണി ∙ നവകേരള സദസ്സ് ഇടുക്കിയുടെ കാതലായ പല വിഷയങ്ങളും ചർച്ച ചെയ്തില്ലെന്നു ഹൈറേഞ്ച് സംരക്ഷണ സമിതി. കഴിഞ്ഞ സർക്കാരിന്റെ അവസാന കാലത്തു ജില്ലയുടെ സമഗ്ര വികസനത്തിനായി 12000 കോടി രൂപയുടെ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ നാളിതുവരെയായിട്ടും അതിന്റെ നടപടിക്രമങ്ങളെ കുറിച്ച് യാതൊരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെറുതോണി ∙ നവകേരള സദസ്സ് ഇടുക്കിയുടെ കാതലായ പല വിഷയങ്ങളും ചർച്ച ചെയ്തില്ലെന്നു ഹൈറേഞ്ച് സംരക്ഷണ സമിതി. കഴിഞ്ഞ സർക്കാരിന്റെ അവസാന കാലത്തു ജില്ലയുടെ സമഗ്ര വികസനത്തിനായി 12000 കോടി രൂപയുടെ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ നാളിതുവരെയായിട്ടും അതിന്റെ നടപടിക്രമങ്ങളെ കുറിച്ച് യാതൊരു വ്യക്തതയുമില്ല. മുഖ്യമന്ത്രിയും മന്ത്രിമാരും ഇടുക്കിയിൽ എത്തുമ്പോൾ ഇക്കാര്യത്തിൽ വിശദീകരണം ഉണ്ടാകുമെന്നു കരുതിയിരുന്നെങ്കിലും ചർച്ചകളിൽ പരാമർശിച്ചു പോലുമില്ല. വനവൽക്കരണത്തിന്റെ ഭാഗമായി ചിന്നക്കനാലിൽ 364 .89 ഹെക്ടർ റവന്യു ഭൂമി റിസർവ് വനമായി പ്രഖ്യാപിക്കുന്നതിനു ഗൂഢനീക്കം നടന്നിട്ടുണ്ട്. ജനവാസ കേന്ദ്രങ്ങൾക്കു നടുവിൽ റിസർവ് വനങ്ങൾ പ്രഖ്യാപിക്കുന്നതും റവന്യു ഭൂമി റിസർവ് ആയി പ്രഖ്യാപിക്കുന്നതും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നു സർക്കാർ തിരിച്ചറിയണം. സമാന്തര സർക്കാർ പോലെ പ്രവർത്തിക്കുന്ന വനംവകുപ്പിനെ നിയന്ത്രിക്കുന്നതിനു സർക്കാർ തയാറാകണം. 

കോട്ടയത്തേക്ക് യൂ ടേൺ... വണ്ടിപ്പെരിയാറിൽ നടന്ന ജില്ലയിലെ അവസാന നവകേരള സദസ്സിന്റെ പരിപാടിക്കുശേഷം മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും നവകേരള ബസിൽ കോട്ടയം ജില്ലയിലെ പരിപാടികളിൽ പങ്കെടുക്കാനായി പോകുന്നു. കുട്ടിക്കാനത്തു നിന്നുള്ള ദൃശ്യം. ചിത്രം: റെജു അർനോൾഡ്∙ മനോരമ

വന്യജീവി ശല്യം നിയന്ത്രിക്കുന്നതിനു ഓരോ വനമേഖലയുടെയും വാഹക ശേഷിക്കനുസരിച്ച് വന്യ ജീവികളുടെ എണ്ണം നിയന്ത്രിക്കാനുള്ള പദ്ധതികൾ നടപ്പിലാക്കണം. ഇതിനു പുറമേ, ഇനിയും സാങ്കേതിക പ്രശ്നങ്ങളുടെ പേരിൽ പട്ടയം ലഭിക്കാത്തവരുടെ കാര്യത്തിൽ ഒരു പരിഹാരം ഉണ്ടാകേണ്ടതും അനിവാര്യമാണ്. ഭൂരേഖകളിൽ ഏലം കൃഷി എന്ന് എഴുതിയതിനാലും ലാൻഡ് റജിസ്റ്ററിൽ പേരില്ലാത്തതിനാലും പട്ടയം നിഷേധിക്കപ്പെട്ടവരുടെയും ഉപേക്ഷിക്കപ്പെട്ട പദ്ധതി പ്രദേശമായ കാന്തിപ്പാറ വില്ലേജിലെ കുത്തുങ്കൽ പ്രദേശത്തു പട്ടയം കാത്തിരിക്കുന്നവരുടെയും പ്രശ്നങ്ങൾക്കും വേഗത്തിൽ പരിഹാരം ഉണ്ടാകണം. ഉടുമ്പൻചോല താലൂക്കിൽ ബൈസൺവാലി വില്ലേജിലെ പൊട്ടൻകാട്, 20 ഏക്കർ കരയിൽ 114 കർഷകർ പട്ടയമെന്ന ആവശ്യവുമായി സർക്കാർ ഓഫിസുകൾ കയറിയിറങ്ങുകയാണ്. ഇത്തരം വിഷയങ്ങളിൽ പരിഹാരം ഉണ്ടാകുന്നതിനു അടിയന്തര സർക്കാർ നടപടി ഉണ്ടാകണം. യോഗത്തിൽ സമിതി ജനറൽ കൺവീനർ ഫാ.സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കൽ, രക്ഷാധികാരി ആർ.മണിക്കുട്ടൻ എന്നിവർ പ്രസംഗിച്ചു.