ശാന്തൻപാറ∙ ജില്ലയിൽ നവകേരള സദസ്സ് നടക്കുമ്പോൾ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസ് സുഗമമായി കടന്നുപോകുമോ എന്ന് അധികൃതർ സംശയിച്ച ഒരു പാലമുണ്ട് ശാന്തൻപാറയിൽ. 106 കിലോമീറ്റർ ദൈർഘ്യമുള്ള മൂന്നാർ–കുമളി സംസ്ഥാന പാതയിൽ ശാന്തൻപാറയ്ക്ക് സമീപമാണ് 7 പതിറ്റാണ്ട് പഴക്കമുള്ള ഇൗ പാലം സ്ഥിതി ചെയ്യുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നവകേരള സദസ്സിന്റെ അടിമാലിയിലെ പര്യടനത്തിനുശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസ് നെടുങ്കണ്ടത്തേക്കു പോയത് ഇൗ വഴിയാണ്. അറ്റകുറ്റപ്പണികളില്ലാതെ അപകടക്കെണിയാെരുക്കി നിൽക്കുന്ന ഇൗ പാലത്തിൽ അധികൃതർ പല തവണ പരിശോധന നടത്തിയിരുന്നു. ശാന്തൻപാറയ്ക്കും പൂപ്പാറയ്ക്കും ഇടയിലുള്ള ഇൗ പാലം അപകടാവസ്ഥയിലായിട്ട് വർഷങ്ങളായെങ്കിലും പുതിയ കോൺക്രീറ്റ് പാലം നിർമിക്കാനുള്ള നടപടികൾ ഇഴയുകയാണ്. മൂന്നാറിൽ തുടങ്ങി നെടുങ്കണ്ടം, പുളിയൻമല, വണ്ടൻമേട് എന്നിവിടങ്ങളിലൂടെ കുമളിയിൽ അവസാനിക്കുന്ന എസ്എച്ച് 19 എന്നറിയപ്പെടുന്ന റോഡ് സംസ്ഥാന രൂപീകരണത്തിന് മുൻപ് ജില്ലയിൽ നിർമിച്ച പ്രധാന പാതയാണ്. 

ADVERTISEMENT

1952 ലാണ് തിരുക്കാെച്ചി സർക്കാരിലെ മരാമത്ത് മന്ത്രിയായിരുന്ന ജി.ചന്ദ്രശേഖരപിള്ള ഇൗ റോഡിന്റെ ഉദ്ഘാടനം നിർവഹിച്ചത്. അന്ന് ദേവികുളം–കുമളി റോഡ് എന്നറിയപ്പെട്ടിരുന്ന ഇൗ പാതയിലെ ഏറ്റവും പഴക്കമുള്ള പാലമാണ് ശാന്തൻപാറയിലേത്. വർഷങ്ങൾക്ക് മുൻപ് പാലത്തിന്റെ കൈവരികൾ ബലപ്പെടുത്തിയത് മാത്രമാണ് ഇവിടെ നടത്തിയ ഏക നവീകരണ പ്രവർത്തനം. നിരവധി വാഹനാപകടങ്ങളാണ് ഇൗ പാലത്തിലുണ്ടായത്. ചരക്ക് വാഹനങ്ങൾ പാലത്തിൽ കയറുമ്പോൾ ഭയമാണെന്ന് നാട്ടുകാർ പറയുന്നു. സമീപത്തെ റോഡുകളെല്ലാം നന്നാക്കിയെങ്കിലും അപകടാവസ്ഥയിലായ ഇത്തരം പാലങ്ങൾ കൂടി പുനർനിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.