കാട്ടുനെല്ലിക്ക് ‘കാശ്’കാലം; അഞ്ചുനാട് മലനിരകളിൽ കാട്ടുനെല്ലി സമൃദ്ധം
പോഷകഗുണങ്ങളുടെയും ഔഷധമൂല്യങ്ങളുടെയും കലവറയായ കാട്ടുനെല്ലി അഞ്ചുനാട് മലനിരകളിൽ സമൃദ്ധമായി വിളഞ്ഞിരിക്കുകയാണ് ഇപ്പോൾ.കാന്തല്ലൂർ – മറയൂർ മലനിരകളിലും നെല്ലിപ്പെട്ടി, കമ്മാളംകുടി, പെരിയകുടി, കുത്തുകൽക്കുടി, ആലാംപെട്ടി, ചമ്പക്കാട്, കുളച്ചിവയൽ, തീർഥമല, നാക്കുപെട്ടി, ചുരക്കുളം, കുണ്ടക്കാട് തുടങ്ങിയ

പോഷകഗുണങ്ങളുടെയും ഔഷധമൂല്യങ്ങളുടെയും കലവറയായ കാട്ടുനെല്ലി അഞ്ചുനാട് മലനിരകളിൽ സമൃദ്ധമായി വിളഞ്ഞിരിക്കുകയാണ് ഇപ്പോൾ. കാന്തല്ലൂർ – മറയൂർ മലനിരകളിലും നെല്ലിപ്പെട്ടി, കമ്മാളംകുടി, പെരിയകുടി, കുത്തുകൽക്കുടി, ആലാംപെട്ടി, ചമ്പക്കാട്, കുളച്ചിവയൽ, തീർഥമല, നാക്കുപെട്ടി, ചുരക്കുളം, കുണ്ടക്കാട് തുടങ്ങിയ ആദിവാസിക്കുടികൾക്കു സമീപവുമാണ് കാട്ടുനെല്ലി വ്യാപകമായി കായ്ച്ചിരിക്കുന്നത്.
മറ്റു പ്രദേശങ്ങളിൽ കാർഷിക അടിസ്ഥാനത്തിൽ ചെയ്തു ഹൈബ്രിഡ് രീതിയിൽ വിളയിച്ചെടുക്കുമ്പോൾ മറയൂർ കാന്തല്ലൂർ മേഖലയിൽ പ്രകൃതിദത്തമായാണ് ഇവ വിളയുന്നത്. മലനിരകളിൽ നിന്ന് ആദിവാസികൾ ശേഖരിക്കുന്ന നെല്ലിക്ക വനസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച തോറും മറയൂർ ഫോറസ്റ്റ് സ്റ്റേഷനിൽ ലേലത്തിനു വയ്ക്കുന്നുണ്ട്. കൂടാതെ മേഖലയിലെ പഴക്കടകളിലും ലഭ്യമാണ്. 20 മുതൽ 35 രൂപ വരെയാണ് ഒരു കിലോ നെല്ലിക്കയ്ക്കു വില.