ചെറുതോണി∙ ജില്ലാ പൊലീസിന്റെ ഡോഗ് സ്ക്വാഡിലേക്ക് പുതിയ അംഗമെത്തി. തടിയമ്പാട് സെക്ക്വർ ഡോഗ് ട്രെയിനിങ് ആൻഡ് പെറ്റ് കെയറിന്റെ ഉടമയും ചെറുതോണി സ്വദേശിയുമായ നായ പരിശീലകൻ സജി എം.കൃഷ്ണനാണ് പൊലീസ് ഡോഗ് സ്ക്വാഡിനു കരുത്തുപകരാൻ ജെനിയെന്ന നായ്ക്കുട്ടിയെ സൗജന്യമായി സമ്മാനിച്ചത്. ജില്ലാ പൊലീസ് മേധാവി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെറുതോണി∙ ജില്ലാ പൊലീസിന്റെ ഡോഗ് സ്ക്വാഡിലേക്ക് പുതിയ അംഗമെത്തി. തടിയമ്പാട് സെക്ക്വർ ഡോഗ് ട്രെയിനിങ് ആൻഡ് പെറ്റ് കെയറിന്റെ ഉടമയും ചെറുതോണി സ്വദേശിയുമായ നായ പരിശീലകൻ സജി എം.കൃഷ്ണനാണ് പൊലീസ് ഡോഗ് സ്ക്വാഡിനു കരുത്തുപകരാൻ ജെനിയെന്ന നായ്ക്കുട്ടിയെ സൗജന്യമായി സമ്മാനിച്ചത്. 

ജില്ലാ പൊലീസ് മേധാവി ടി.കെ.വിഷ്ണു പ്രദീപ് പുതിയ അംഗത്തെ സ്വീകരിച്ചു. ആറു മാസം വളർച്ചയെത്തിയ ബൽജിയൻ മാലിനോയ്സ് എന്ന വിദേശ ഇനത്തിൽപെട്ടതാണ് നായ്ക്കുട്ടി. ഡോഗ് സ്ക്വാഡിലെ പരിശീലകരായ സീനിയർ സിവിൽ പൊലീസ് ഓഫിസർ സുനിൽകുമാർ, സിവിൽ പൊലീസ് ഓഫിസർ രഞ്ജിത്ത് എന്നിവർക്കൊപ്പം 9 മാസത്തെ പരിശീലനത്തിനായി ജെനിയെ തൃശൂർ പൊലീസ് അക്കാദമിയിലേക്കു    കൊണ്ടുപോയി.