എന്റെ സാറേ, ഇതുവഴിയൊന്ന് യാത്ര ചെയ്യണം; പിന്നെ ബാക്കി ഒന്നും കാണില്ല
മൂന്നാർ∙ വർഷങ്ങളായി തകർന്നുകിടക്കുന്ന റോഡിൽ ഉയർന്നുനിൽക്കുന്ന ഇരുമ്പു കമ്പികൾ അപകടങ്ങൾക്കിടയാക്കുന്നു. മൂന്നാർ ടൗണിനു സമീപമുള്ള സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലേക്കുള്ള റോഡാണ് വർഷങ്ങളായി തകർന്നുകിടക്കുന്നത്. നൂറു കണക്കിനു വിശ്വാസികളും നാട്ടുകാരും ദിവസവും നടന്നുപോകുന്ന കോൺക്രീറ്റ് റോഡാണ് വർഷങ്ങളായി

മൂന്നാർ∙ വർഷങ്ങളായി തകർന്നുകിടക്കുന്ന റോഡിൽ ഉയർന്നുനിൽക്കുന്ന ഇരുമ്പു കമ്പികൾ അപകടങ്ങൾക്കിടയാക്കുന്നു. മൂന്നാർ ടൗണിനു സമീപമുള്ള സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലേക്കുള്ള റോഡാണ് വർഷങ്ങളായി തകർന്നുകിടക്കുന്നത്.
നൂറു കണക്കിനു വിശ്വാസികളും നാട്ടുകാരും ദിവസവും നടന്നുപോകുന്ന കോൺക്രീറ്റ് റോഡാണ് വർഷങ്ങളായി തകർന്നുകിടക്കുന്നത്. ക്ഷേത്രത്തിനു സമീപം പ്രവർത്തിക്കുന്ന പൊതുമരാമത്ത് (റോഡ്സ്) വകുപ്പ് കാര്യാലയത്തിലെ ഉദ്യോഗസ്ഥരും ഇതുവഴിയാണ് സഞ്ചരിക്കുന്നത്.
കോൺക്രീറ്റ് തകർന്ന് വലിയ കുഴികൾ രൂപപെട്ടു കിടക്കുന്ന ഇവിടെ കോൺക്രീറ്റ് നടത്താനായി ഉപയോഗിച്ചിരുന്ന കമ്പികളാണ് ഉയർന്നുനിൽക്കുന്നത്. ഇതുവഴി കടന്നുപോകുന്ന വാഹനങ്ങളുടെ ടയറുകളിൽ കമ്പികൾ കുത്തി കയറി ടയറുകൾ നശിക്കുന്നതും പതിവാണ്. ഒരു പതിറ്റാണ്ടിലധികമായി തകർന്നു കിടക്കുന്ന റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ക്ഷേത്രം ഭാരവാഹികളും നാട്ടുകാരും നിരവധി പരാതികൾ നൽകിയിട്ടും ഒരു നടപടിയുമുണ്ടായില്ല.