പൊങ്കൽ ആഘോഷത്തിന് ഒരുങ്ങി മൂന്നാർ
മൂന്നാർ ∙ പൊങ്കൽ ആഘോഷങ്ങൾക്ക് ഒരുങ്ങി മൂന്നാറിലെ തോട്ടം മേഖലയും ഗോത്രവർഗ മേഖലയും. തമിഴ് ജനവിഭാഗങ്ങൾ തങ്ങളുടെ കൃഷിയിടത്തിലെ വിളവെടുപ്പിന്റെയും കൃഷിയിറക്കിന്റെയും ആഘോഷമായാണു പൊങ്കൽ കൊണ്ടാടുന്നത്.നാളെ മുതൽ 3 ദിവസമാണു പൊങ്കൽ ആഘോഷങ്ങൾ നടക്കുന്നത്. ആദ്യദിനം തൈപ്പൊങ്കൽ. രണ്ടാം ദിനം മാട്ടുപ്പൊങ്കൽ,

മൂന്നാർ ∙ പൊങ്കൽ ആഘോഷങ്ങൾക്ക് ഒരുങ്ങി മൂന്നാറിലെ തോട്ടം മേഖലയും ഗോത്രവർഗ മേഖലയും. തമിഴ് ജനവിഭാഗങ്ങൾ തങ്ങളുടെ കൃഷിയിടത്തിലെ വിളവെടുപ്പിന്റെയും കൃഷിയിറക്കിന്റെയും ആഘോഷമായാണു പൊങ്കൽ കൊണ്ടാടുന്നത്. നാളെ മുതൽ 3 ദിവസമാണു പൊങ്കൽ ആഘോഷങ്ങൾ നടക്കുന്നത്. ആദ്യദിനം തൈപ്പൊങ്കൽ. രണ്ടാം ദിനം മാട്ടുപ്പൊങ്കൽ, മൂന്നാംദിനം കാണുംപൊങ്കൽ എന്നിങ്ങനെയാണ് ആഘോഷങ്ങൾ. കൂരപ്പൂവ്, കറ്റാർവാഴ, മഞ്ഞൾ എന്നിവ വീടുകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും മുന്നിലും കൃഷിയിടങ്ങളിലും കെട്ടി വച്ചാണ് തമിഴ് കുടുംബങ്ങൾ പൊങ്കലിനെ വരവേൽക്കുന്നത്.ഇതിനായി തമിഴ്നാട്ടിൽ നിന്നെത്തിച്ച കൂരപ്പൂവ്, കരിമ്പ് എന്നിവയുടെ കച്ചവടം മൂന്നാർ ഉൾപ്പെടെയുള്ള മേഖലകളിൽ വ്യാപകമാണ്.
കാർഷിക വിളവെടുപ്പിന്റെ സന്തോഷവും സമൃദ്ധിയും പങ്കിടുന്നതാണ് ആദ്യദിനത്തെ പൊങ്കൽ. കൃഷിയിടങ്ങളിൽ പൂജ നടത്തിയും തൊഴിലാളികൾക്കു സമ്മാനങ്ങൾ നൽകിയുമാണ് ആദ്യദിവസത്തെ ആഘോഷം. പൊങ്കലിന്റെ തൊട്ടടുത്ത ദിനമാണു മാട്ടുപ്പൊങ്കൽ. കന്നുകാലികളെ കുളിപ്പിച്ച് വിവിധ വർണങ്ങൾ പൂശി പൂജ ചെയ്യുന്നതാണു രണ്ടാം ദിനത്തിലെ ആഘോഷം. മൂന്നാം ദിനത്തിലെ കാണുംപൊങ്കൽ കാഴ്ചകളുടെ ആഘോഷമാണ്. പൊങ്കൽ ആഘോഷങ്ങൾക്കു ശേഷം വിഭവസമൃദ്ധമായ സദ്യയൊരുക്കി കഴിച്ച ശേഷം കുടുംബാംഗങ്ങളും സുഹൃത്തുക്കളുമൊന്നിച്ചു കാഴ്ചകൾ കാണാൻ ഇറങ്ങുന്ന ദിവസമാണു കാണുംപൊങ്കൽ. ഈ ദിവസമാണ് തമിഴ്നാട്ടിൽ സാധാരണ ജല്ലിക്കെട്ടുകൾ നടത്തുന്നത്.