ഇരവികുളത്ത് വരയാടുകളുടെ പ്രജനനകാലം ആരംഭിച്ചു; പത്തിലധികം കുഞ്ഞുങ്ങൾ പിറന്നതായി സൂചന
മൂന്നാർ ∙ ഇരവികുളം ദേശീയോദ്യാനത്തിൽ വരയാടുകളുടെ പ്രജനനകാലം ആരംഭിച്ചു. ഇത്തവണ ഇപ്പോൾ തന്നെ പത്തിൽ കൂടുതൽ കുഞ്ഞുങ്ങൾ പിറന്നതായാണ് സൂചന. സന്ദർശക സോണായ രാജമലയിൽ മാത്രം 5 കുഞ്ഞുങ്ങളെ കണ്ടെത്തി. വരയാടുകളുടെ പ്രസവകാലം ആരംഭിച്ചതോടെ ഫെബ്രുവരി ഒന്നിന് ഇരവികുളം ദേശീയ ഉദ്യാനം അടയ്ക്കുന്നതിനുള്ള തയാറെടുപ്പിലാണ്

മൂന്നാർ ∙ ഇരവികുളം ദേശീയോദ്യാനത്തിൽ വരയാടുകളുടെ പ്രജനനകാലം ആരംഭിച്ചു. ഇത്തവണ ഇപ്പോൾ തന്നെ പത്തിൽ കൂടുതൽ കുഞ്ഞുങ്ങൾ പിറന്നതായാണ് സൂചന. സന്ദർശക സോണായ രാജമലയിൽ മാത്രം 5 കുഞ്ഞുങ്ങളെ കണ്ടെത്തി. വരയാടുകളുടെ പ്രസവകാലം ആരംഭിച്ചതോടെ ഫെബ്രുവരി ഒന്നിന് ഇരവികുളം ദേശീയ ഉദ്യാനം അടയ്ക്കുന്നതിനുള്ള തയാറെടുപ്പിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ.
പാർക്ക് അടയ്ക്കുന്നതോടെ 2 മാസത്തേക്ക് സന്ദർശക സോണായ രാജമലയിലേക്കുള്ള സഞ്ചാരികളുടെ പ്രവേശനവും നിരോധിക്കും. പ്രജനനകാലം അവസാനിച്ചതിനു ശേഷം ഏപ്രിൽ ഒന്നിനു മാത്രമേ രാജമല തുറക്കുകയുള്ളൂ. കഴിഞ്ഞ വർഷം 128 വരയാടിൻ കുഞ്ഞുങ്ങൾ പിറന്നതായാണ് കണക്ക്. കഴിഞ്ഞ മേയ് മാസത്തിൽ നടത്തിയ കണക്കെടുപ്പിൽ ഇരവികുളം ദേശീയ ഉദ്യാനത്തിലടക്കം 803 വരയാടുകൾ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്.