സങ്കടപ്പുഴയിൽ അലിഞ്ഞ് നാടിന്റെ കുഞ്ഞുമിത്രം; ഹൃദയം തകർന്ന് മൂലത്തുറ കോളനി
രാജകുമാരി ∙ കുസൃതിയും കളിചിരികളും കാെണ്ട് കാണുന്നവരെയെല്ലാം ഇഷ്ടക്കാരാക്കിയിരുന്ന രണ്ടര വയസുകാരൻ മിത്രന്റെ മരണം ഉറ്റ ബന്ധുക്കളെപ്പോലെ തന്നെ പൂപ്പാറ മൂലത്തുറ കോളനിയിലുള്ളവരെയെല്ലാം സങ്കടച്ചുഴിയിലാഴ്ത്തി. തേനി ചോളത്തേവൻപെട്ടി സ്വദേശി കണ്ണന്റെയും ഭവനേശ്വരിയുടെയും ഇളയ മകൻ മിത്രൻ ഇന്നലെ പകൽ 2.45നാണ്

രാജകുമാരി ∙ കുസൃതിയും കളിചിരികളും കാെണ്ട് കാണുന്നവരെയെല്ലാം ഇഷ്ടക്കാരാക്കിയിരുന്ന രണ്ടര വയസുകാരൻ മിത്രന്റെ മരണം ഉറ്റ ബന്ധുക്കളെപ്പോലെ തന്നെ പൂപ്പാറ മൂലത്തുറ കോളനിയിലുള്ളവരെയെല്ലാം സങ്കടച്ചുഴിയിലാഴ്ത്തി. തേനി ചോളത്തേവൻപെട്ടി സ്വദേശി കണ്ണന്റെയും ഭവനേശ്വരിയുടെയും ഇളയ മകൻ മിത്രൻ ഇന്നലെ പകൽ 2.45നാണ് പന്നിയാർ പുഴയിൽ വീണത്. 5 വയസ്സുള്ള മൂത്ത സഹോദരൻ ലളിത്കുമാറിനാെപ്പം വീട്ടുമുറ്റത്ത് കളിച്ചുകാെണ്ടിരുന്ന മിത്രൻ പുഴയിലിറങ്ങിയപ്പോൾ ഒഴുക്കിൽപ്പെടുകയായിരുന്നു. ഒരു മാസത്തോളമായി ആനയിറങ്കൽ ജലാശയം നിറഞ്ഞ് സ്പിൽവേയിലൂടെ വെള്ളം പന്നിയാറിലേക്ക് ഒഴുകി കാെണ്ടിരിക്കുകയാണ്. അതുകാെണ്ടാണ് പുഴയിൽ നീരാെഴുക്ക് ശക്തമായത്.
തോട്ടം താെഴിലാളികൾ തിങ്ങിപ്പാർക്കുന്ന മൂലത്തുറ കോളനിയിലെ ഒട്ടേറെ വീടുകളാണ് പുഴയോരത്തുള്ളത്. പാെങ്കൽ ആഘോഷിക്കാനായി ഒരാഴ്ച മുൻപാണ് ഭുവനേശ്വരിയും 2 മക്കളും മൂലത്തുറയിലുള്ള മുത്തച്ഛൻ തങ്കപ്പാണ്ടിയുടെ വീട്ടിലെത്തിയത്. ശനിയാഴ്ച കണ്ണനും മൂലത്തുറ കോളനിയിലുള്ള ഇവരുടെ വീട്ടിലെത്തി. ഇന്നോ നാളെയോ തേനിയിലെ വീട്ടിലേക്ക് മടങ്ങിപ്പോകാനിരിക്കെയാണ് ഇവരുടെ പാെന്നുമകന്റെ വേർപാട്. വല്ലപ്പോഴും മാത്രമാണ് മകളും കാെച്ചുമക്കളും മൂലത്തുറയിലെ വീട്ടിലെത്തുന്നത്. കാെച്ചുമക്കളെ ലാളിച്ച് തങ്കപ്പാണ്ടിക്കും ഭാര്യ ചുരുളിമണിക്കും കാെതിതീർന്നിട്ടില്ല.
ഇതിനിടെ മിത്രന്റെ വേർപാട് ഇൗ കുടുംബത്തിന് തീരാദുഖമായി. മിത്രൻ പുഴയിൽ വീണ് ഒരു മണിക്കൂറിന് ശേഷം വീട്ടിൽ നിന്നു 100 മീറ്റർ അകലെ പുഴയിലെ മരക്കുറ്റിയിൽ തങ്ങിയ നിലയിൽ ഫയർ ഫോഴ്സ് അംഗങ്ങൾ കണ്ടെത്തിയപ്പോഴും ബന്ധുക്കൾക്കും നാട്ടുകാർക്കും പ്രതീക്ഷയുണ്ടായിരുന്നു. ഹൃദയ സ്പന്ദനം നിലച്ചിട്ടില്ലെന്ന് ആരോ പറഞ്ഞതോടെ രക്ഷാപ്രവർത്തകർ വേഗത്തിൽ ആംബുലൻസിൽ കയറ്റി രാജകുമാരിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ബന്ധുക്കൾക്കും നാട്ടുകാർക്കും നേർത്ത പ്രതീക്ഷ നൽകിയെങ്കിലും ആശുപത്രിയിൽ വച്ച് മിത്രന്റെ മരണം സ്ഥിരീകരിച്ചതോടെ മൂലത്തുറയാെരു സങ്കടപ്പുഴയായി.