കൊടനാട്ടിൽ ജയലളിതയുടെ സ്മൃതിമണ്ഡപം ഒരുക്കാൻ ‘തോഴി’
കോത്തഗിരി ∙ മുൻ മുഖ്യമന്ത്രി ജയലളിതയുടെ ഓർമ നിലനിർത്താൻ ശശികല സ്മൃതിമണ്ഡപം നിർമിക്കുന്നു. മരണം വരെ തോഴിയായി കൂടെയുണ്ടായിരുന്ന വി.കെ.ശശികലയാണ് ജയലളിതയുടെ പ്രതിമ സഹിതമുള്ള സ്മൃതിമണ്ഡപം ജയലളിതയുടെ വേനൽക്കാല വസതിയായിരുന്ന കൊടനാട് എസ്റ്റേറ്റിൽ ഒരുക്കുന്നത്. ഇതിനായുള്ള ഭൂമിപൂജ ഇന്നലെ എസ്റ്റേറ്റ് വളപ്പിൽ

കോത്തഗിരി ∙ മുൻ മുഖ്യമന്ത്രി ജയലളിതയുടെ ഓർമ നിലനിർത്താൻ ശശികല സ്മൃതിമണ്ഡപം നിർമിക്കുന്നു. മരണം വരെ തോഴിയായി കൂടെയുണ്ടായിരുന്ന വി.കെ.ശശികലയാണ് ജയലളിതയുടെ പ്രതിമ സഹിതമുള്ള സ്മൃതിമണ്ഡപം ജയലളിതയുടെ വേനൽക്കാല വസതിയായിരുന്ന കൊടനാട് എസ്റ്റേറ്റിൽ ഒരുക്കുന്നത്. ഇതിനായുള്ള ഭൂമിപൂജ ഇന്നലെ എസ്റ്റേറ്റ് വളപ്പിൽ നടന്നു. ജയലളിതയുടെ പൂർണകായ പ്രതിമയാണ് ഇവിടെ സ്ഥാപിക്കുക. ടൂറിസം മേഖലയായ കൊടനാട് വ്യൂ പോയിന്റ് കാണാൻ എത്തുന്നവർക്ക് സ്മൃതിമണ്ഡപം കാണാൻ സൗകര്യം ഒരുക്കുമെന്ന് ശശികല പറഞ്ഞു. ഓഗസ്റ്റിനുള്ളിൽ പണിതീർത്ത് പൊതുജനങ്ങൾക്കു തുറന്നുനൽകും.
ജയലളിതയ്ക്ക് ഏറ്റവും ഇഷ്ടമുള്ള പ്രദേശമായിരുന്നു ഇതെന്നും തന്റെ കുടുംബാംഗങ്ങളെ പോലെ കരുതുന്ന ഇവിടത്തെ തൊഴിലാളികൾ നിരന്തരം വിളിച്ചതുകൊണ്ടാണു വീണ്ടും വന്നതെന്നും ശശികല പറഞ്ഞു. ഇവിടെ ജയലളിതയ്ക്ക് ഏറ്റവും ഇഷ്ടമുള്ള സ്ഥലത്തു തന്നെയാണ് പ്രതിമ നിർമിക്കുന്നതെന്നും ഇതുവരെ ഒരുമിച്ചു വന്നിരുന്ന സ്ഥലത്ത് തനിച്ചു വരുന്നത് സങ്കടകരമാണെന്നും പറഞ്ഞ ശശികല തൊഴിലാളികളുടെ കുടുംബാംഗങ്ങളെ പ്രത്യേകം കണ്ടു സുഖവിവരം അന്വേഷിച്ചു. എസ്റ്റേറ്റിൽ നിന്ന് ഇന്നു കാർ മാർഗം ശശികല തഞ്ചാവൂരിലേക്കു പോകും.