മൂലമറ്റം ∙ അറക്കുളം പഞ്ചായത്തിന്റെ സമഗ്രവികസനത്തിനായി എല്ലാ പ്രദേശത്തു നിന്നുമുള്ളവർക്ക് മൂലമറ്റം ടൗണിൽ എത്താൻ സാധിക്കുന്ന രീതിയിൽ റിങ് റോഡ് നിർമിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ളവർക്ക് പെട്ടെന്ന് മൂലമറ്റത്ത് എത്താൻ സാധിക്കുന്ന രീതിയിൽ റിങ് റോഡും പാലവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൂലമറ്റം ∙ അറക്കുളം പഞ്ചായത്തിന്റെ സമഗ്രവികസനത്തിനായി എല്ലാ പ്രദേശത്തു നിന്നുമുള്ളവർക്ക് മൂലമറ്റം ടൗണിൽ എത്താൻ സാധിക്കുന്ന രീതിയിൽ റിങ് റോഡ് നിർമിക്കണമെന്ന ആവശ്യം ശക്തമാകുന്നു.  പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ളവർക്ക് പെട്ടെന്ന് മൂലമറ്റത്ത് എത്താൻ സാധിക്കുന്ന രീതിയിൽ റിങ് റോഡും പാലവും നിർമിക്കാൻ നടപടി വേണം. മൂലമറ്റം എകെജി കോളനി വഴിയുള്ള റോഡ് നവീകരിക്കുകയും മൂലമറ്റം ത്രിവേണി സംഗമത്തിന് സമീപമുള്ള തൂക്കുപാലത്തിനടുത്ത് പുതിയ പാലം നിർമിക്കുകയും വേണം . ഇതിന് ഫണ്ട് അനുവദിക്കുമെന്ന് സ്ഥലം എംഎൽഎ കൂടിയായ മന്ത്രി റോഷി അഗസ്റ്റിൻ  ഉറപ്പ് നൽകിയിരുന്നതായി പൊതുപ്രവർത്തകർ പറയുന്നു. 

ഈ പാലം കടന്നു ഇടക്കര ജംക്‌ഷനിൽ എത്തി മണപ്പാടി ചപ്പാത്ത് വഴി വാഗമൺ ഭാഗത്തേക്കുള്ള വാഹനങ്ങൾക്ക് ടൗണിൽ പ്രവേശിക്കാതെ കടന്നുപോകാൻ സാധിക്കും. കൂടാതെ മണപ്പാടി വലിയ പാലം കടന്ന് തേക്കിൻ കൂപ്പ്, കെഎസ്ആർടിസി വഴി മൂലമറ്റം ടൗണിലും എത്തും. ഇതോടൊപ്പം പുത്തേട് കണ്ണിക്കൽ പ്രദേശങ്ങളിലുള്ളവർക്ക് മൂലമറ്റം എത്താൻ എളുപ്പവഴിയായി ഇതു മാറും.  റിങ് റോഡുകൾ യഥാർഥ്യമായാൽ മൂലമറ്റം ടൗണിന്റെ സമഗ്ര വികസനം സാധ്യമാക്കും.

ADVERTISEMENT

മൂന്നു  പ്രധാന റോഡുകളുടെ നിർമാണമാണ് വർഷങ്ങളായി ഇഴഞ്ഞു നീങ്ങുന്നതാണ് മൂലമറ്റം ടൗണിന്റെ വികസനത്തിന് തിരിച്ചടിയാകുന്നത്. മൂലമറ്റം ആശ്രമം ഉളുപ്പൂണി റോഡ്, മൂലമറ്റം പതിപ്പള്ളി മേമുട്ടം ഉളുപ്പൂണി റോഡ്,  മൂലമറ്റം ചേറാടി ആശ്രമം റോഡ് എന്നീ റോഡുകൾ പണിയാൻ തുടങ്ങി പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും റോഡ് ഗതാഗതയോഗ്യമാക്കി ബസ് ഗതാഗതം ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ട്  അറക്കുളം പഞ്ചായത്തിലെ മലയോര ഗ്രാമങ്ങളിലുള്ളവർക്ക് മൂലമറ്റത്തെ എത്താൻ ബുദ്ധിമുട്ടാകുന്നു. ഈ റോഡുകളിൽ ഏതാനും കിലോമീറ്ററുകൾ മാത്രം പൂർത്തിയാക്കിയാൽ ഇത് അറക്കുളം പഞ്ചായത്തിനും മൂലമറ്റം ടൗണിനും ഏറെ പ്രയോജനകരമാകും.