നേര്യമംഗലത്ത് പുതിയ പാലം; നിർമാണജോലികൾക്ക് തുടക്കമായി
അടിമാലി ∙ മൂന്നാറിലേക്ക് യാത്രക്കാർക്ക് സ്വാഗതമോതി നിൽക്കുന്ന നേര്യമംഗലം പാലത്തിന് പകരക്കാരനെത്തുന്നു. കൊച്ചി– ധനുഷ്കോടി ദേശീയ പാതയിൽ (എൻഎച്ച്–85) നേര്യമംഗലത്ത് പുതിയ പാലം നിർമാണ പ്രവൃത്തികൾക്ക് തുടക്കംകുറിച്ചു.എറണാകുളം ജില്ലയിൽ ഉൾപ്പെടുന്ന നേര്യമംഗലം ഭാഗത്ത് ഔപചാരിക ചടങ്ങുകൾ ഇല്ലാതെ ഡീൻ

അടിമാലി ∙ മൂന്നാറിലേക്ക് യാത്രക്കാർക്ക് സ്വാഗതമോതി നിൽക്കുന്ന നേര്യമംഗലം പാലത്തിന് പകരക്കാരനെത്തുന്നു. കൊച്ചി– ധനുഷ്കോടി ദേശീയ പാതയിൽ (എൻഎച്ച്–85) നേര്യമംഗലത്ത് പുതിയ പാലം നിർമാണ പ്രവൃത്തികൾക്ക് തുടക്കംകുറിച്ചു. എറണാകുളം ജില്ലയിൽ ഉൾപ്പെടുന്ന നേര്യമംഗലം ഭാഗത്ത് ഔപചാരിക ചടങ്ങുകൾ ഇല്ലാതെ ഡീൻ കുര്യാക്കോസ് എംപി നിർമാണോദ്ഘാടനം നിർവഹിച്ചു. ഒരു മാസത്തോളമായി കൊച്ചി മുതൽ മൂന്നാർ വരെയുള്ള പാതയുടെ നിർമാണജോലികൾ നടക്കുകയാണ്. പുതിയ പാലം നിർമാണവും ഇതിൽ ഉൾപ്പെടുന്നതാണ്.
പാലത്തിന്റെ ഇരുകരകളിലും സ്ഥലമെടുപ്പ് നടപടികൾ പുരോഗമിക്കുകയാണ്. നേര്യമംഗലം ഭാഗത്ത് ലാൻഡ് അക്വിസിഷനു വേണ്ടി 3–ഡി വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. തുടർന്ന് നഷ്ടപരിഹാര വിതരണം പൂർത്തിയാക്കും. പട്ടയം ഇല്ലാത്ത കുടുംബങ്ങളുടെ പുനരധിവാസത്തിന് സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് ജില്ലാ കലക്ടർക്ക് കത്ത് നൽകിയിട്ടുണ്ട്. ഇടുക്കി ജില്ലയിലെ അടിമാലി പഞ്ചായത്തിൽ വരുന്ന പാലത്തിന്റെ മറുഭാഗം നേര്യമംഗലം വനമാണ്. വനഭൂമി വിട്ടു കിട്ടുന്നതിനുള്ള നടപടിക്രമങ്ങൾ ഉടൻ പൂർത്തിയാകുമെന്ന് എംപി പറഞ്ഞു.
പഴമയുടെ തനിമ നിലനിർത്തി പുതിയ പാലം
214 മീറ്റർ നീളം, പാലത്തിന് ഇരുവശത്തും ഒന്നര മീറ്റർ വീതിയിൽ നടപ്പാത,11.5 മീറ്റർ വീതി, 42.8 മീറ്റർ നീളമുള്ള 5 സ്പാനുകൾ എന്നിവയോടെയാണ് പുതിയ പാലം നിർമിക്കുന്നത്. കൊച്ചി മുതൽ മൂന്നാർ വരെയുള്ള ദൂരത്തിൽ നിർമാണങ്ങൾക്കായി 1250 കോടി രൂപയാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിൽ നിന്ന് ലഭിച്ചിരിക്കുന്നത്. പാലം യാഥാർഥ്യമാകുന്നതോടെ പതിറ്റാണ്ടുകളായുള്ള നാടിന്റെ ചിരകാല സ്വപ്നമാണ് യാഥാർഥ്യമാകുന്നത്. മൂന്നാറിലേക്കുള്ള സഞ്ചാരികൾ, മറ്റ് യാത്രക്കാർ തുടങ്ങിയവരുടെ യാത്ര ഇതോടെ സുഗമമാകും.
88 വർഷത്തിന്റെ തലയെടുപ്പ്
1924ൽ തിരുവിതാംകൂർ ഭരണാധികാരി റാണി സേതു ലക്ഷ്മി ബായിയുടെ കാലത്താണ് നേര്യമംഗലം പാലം നിർമാണത്തിന് നടപടി സ്വീകരിച്ചത്. 1935 മാർച്ച് 2ന് ചിത്തിര തിരുനാൾ ബാലരാമവർമ ആണ് പാലം ഗതാഗതത്തിന് തുറന്നു കൊടുത്തത്. സുർഖി മിശ്രിതം ഉപയോഗിച്ചാണ് നിർമാണം നടന്നത്. 5 സ്പാനുകളോടു കൂടി 214 മീറ്റർ നീളം, 4.90 മീറ്റർ വീതിയിലാണ് പാലം നിർമിച്ചത്.