മാട്ടുപ്പെട്ടി ജലാശയത്തിൽ ഇ-ബോട്ട് യാഥാർഥ്യമാകുന്നു
മൂന്നാർ ∙ എൻജിനും ബാറ്ററിയുമെത്തിയതോടെ മാട്ടുപ്പെട്ടി ജലാശയത്തിൽ ആദ്യ ഇ-ബോട്ട് ഈ മാസം അവസാനം മുതൽ ഓടി തുടങ്ങും. 20 പേർക്ക് സഞ്ചരിക്കാൻ കഴിയുന്ന ഫാമിലി ബോട്ടിലാണ് വൈദ്യൂത എൻജിൻ ഉൾപ്പെടെ ഘടിപ്പിച്ച് സർവീസ് തുടങ്ങുന്നത്.ഓസ്ട്രിയയിൽ നിന്നാണ് കഴിഞ്ഞ ദിവസം വൈദ്യൂത എൻജിൻ എത്തിയത്. എൻജിന് മാത്രം 35 ലക്ഷം

മൂന്നാർ ∙ എൻജിനും ബാറ്ററിയുമെത്തിയതോടെ മാട്ടുപ്പെട്ടി ജലാശയത്തിൽ ആദ്യ ഇ-ബോട്ട് ഈ മാസം അവസാനം മുതൽ ഓടി തുടങ്ങും. 20 പേർക്ക് സഞ്ചരിക്കാൻ കഴിയുന്ന ഫാമിലി ബോട്ടിലാണ് വൈദ്യൂത എൻജിൻ ഉൾപ്പെടെ ഘടിപ്പിച്ച് സർവീസ് തുടങ്ങുന്നത്.ഓസ്ട്രിയയിൽ നിന്നാണ് കഴിഞ്ഞ ദിവസം വൈദ്യൂത എൻജിൻ എത്തിയത്. എൻജിന് മാത്രം 35 ലക്ഷം രൂപയാണ് ചെലവഴിച്ചത്. 6 മണിക്കൂർ തുടർച്ചയായി സർവീസ് നടത്താൻ കഴിയുന്ന ശേഷിയുള്ള ബാറ്ററിയാണ് ഇ-ബോട്ടിൽ ഘടിപ്പിക്കുന്നത്. കൊച്ചി കേന്ദ്രമായി പ്രവർത്തിക്കുന്ന പവർബോട്ട് ഗലേറിയ എന്ന സ്ഥാപനമാണ് ബോട്ടിൽ വൈദ്യുത സംവിധാനങ്ങൾ പിടിപ്പിക്കുന്നത്. കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിനു കീഴിലുള്ള ഇന്ത്യൻ വെസൽ റൂൾസ് അധികൃതർ ബോട്ട് പരിശോധിച്ച് അനുമതി നൽകുന്നതോടെ ഈ മാസം അവസാനം മുതൽ ഇ-ബോട്ട് ഓടി തുടങ്ങും.
കഴിഞ്ഞ ജൂലൈ 25നാണ് മാട്ടുപ്പെട്ടി ജലാശയത്തിൽ ഇ-ബോട്ട് പരീക്ഷണ ഓട്ടം നടത്തിയത്. വന്യ മൃഗങ്ങൾക്ക് ശല്യമാകുന്ന ശബ്ദമലിനീകരണം, ഡീസൽ ഉപയോഗം മൂലമുള്ള അന്തരീക്ഷ മലിനീകരണം എന്നിവ ഇ-ബോട്ട് ഓടി തുടങ്ങുന്നതോടെ ഒരു പരിധി വരെ ഇല്ലാതാക്കാൻ കഴിയും.ബോട്ടുകളുടെ അമിത ശബ്ദം ആനകളുടെ സ്വൈരജീവതത്തെ ബാധിക്കുന്നുവെന്ന കാരണം പറഞ്ഞ് ഹൈക്കോടതി ആനയിറങ്കലിലെ ബോട്ട് സവാരി നിരോധിച്ചിരുന്നു. ആനകളുടെ വിഹാരകേന്ദ്രമായ മാട്ടുപ്പെട്ടിയിലും സമാന സാഹചര്യം ഭാവിയിൽ ഉണ്ടാകാതിരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇ-ബോട്ട് സർവീസ് തുടങ്ങുന്നത്.