തൊടുപുഴ ∙ രണ്ട് മാസം മുൻപ് കെട്ടിയ റോഡിന്റെ സംരക്ഷണ ഭിത്തി തകർന്നു. തൊടുപുഴ ആനക്കയം റോഡിൽ തെക്കുംഭാഗം വട്ടമറ്റം ഭാഗത്താണ് കൽക്കെട്ട് തകർന്ന് റോഡ് വീണ്ടും അപകടാവസ്ഥയിലായത്. ഇവിടെ ലോറി മറിഞ്ഞതിനെ തുടർന്നാണ് ഇടിഞ്ഞു പോയ ഭാഗത്ത് പുതുതായി കല്ലു കെട്ടി മുകൾ ഭാഗം കോൺക്രീറ്റ് ചെയ്ത് റോഡ് ബലപ്പെടുത്തിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊടുപുഴ ∙ രണ്ട് മാസം മുൻപ് കെട്ടിയ റോഡിന്റെ സംരക്ഷണ ഭിത്തി തകർന്നു. തൊടുപുഴ ആനക്കയം റോഡിൽ തെക്കുംഭാഗം വട്ടമറ്റം ഭാഗത്താണ് കൽക്കെട്ട് തകർന്ന് റോഡ് വീണ്ടും അപകടാവസ്ഥയിലായത്. ഇവിടെ ലോറി മറിഞ്ഞതിനെ തുടർന്നാണ് ഇടിഞ്ഞു പോയ ഭാഗത്ത് പുതുതായി കല്ലു കെട്ടി മുകൾ ഭാഗം കോൺക്രീറ്റ് ചെയ്ത് റോഡ് ബലപ്പെടുത്തിയത്. എന്നാൽ ഇപ്പോൾ കൽക്കെട്ടിന്റെ മധ്യഭാഗം തകർന്ന നിലയിലാണ്. ഇതോടെ ഇതുവഴിയുള്ള ഗതാഗതവും ഭീഷണിയിലാണ്.  

 നൂറു കണക്കിനു ടോറസ് ലോറികളാണ് ഇതുവഴി ഓടുന്നത്. കൂടാതെ സർവീസ് ബസുകളും സ്കൂൾ ബസുകളും മറ്റ് വാഹനങ്ങളും. അതേ സമയം റോഡിന് ആവശ്യത്തിനു വീതി ഇല്ലാത്തതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. രണ്ട് വലിയ വാഹനങ്ങൾ ഇരുവശത്തു നിന്ന് വന്നാൽ സൈഡ് കൊടുത്ത് പോകാൻ കഴിയാത്ത അവസ്ഥയാണ്. ഒന്നുകിൽ ഒരു വാഹനം പിന്നോട്ടെടുത്ത് സൈഡ് ഒതുക്കി വേണം മറ്റ് വാഹനങ്ങൾ കടത്തി വിടാൻ. റോഡിൽ പല ഭാഗത്തും പഴയ കല്ലു കയ്യാലകളും മൺതിട്ടകളും മാത്രമാണ് സംരക്ഷണ ഭിത്തിയായി ഉള്ളത്.

ADVERTISEMENT

ഈ ഭാഗങ്ങളിൽ വാഹനങ്ങൾ അരിക് ചേർത്ത് നിർത്തുന്നത് അപകടങ്ങൾക്ക് ഇടയാക്കുമെന്ന ആശങ്കയുണ്ട്. ഇതുവഴിയുള്ള സ്വകാര്യ ബസും കെഎസ്ആർടിസിയും പലപ്പോഴും  ലോറികൾക്ക് സൈഡ് കൊടുക്കാൻ വീതിയില്ലാത്തതിനാൽ കൃത്യ സമയത്ത് ഓടി എത്താൻ സാധിക്കുന്നില്ലെന്ന പരാതിയുണ്ട്. ഈ ഭാഗത്താണ് ക്രിക്കറ്റ് സ്റ്റേഡിയം. ഇവിടേക്ക് വരുന്നവരും റോഡിന് ആവശ്യത്തിനു വീതിയില്ലാത്തതിനാൽ ബുദ്ധിമുട്ടുന്നുണ്ട്. അതിനാൽ റോഡിന് വീതി കൂട്ടി നിർമിക്കാനും തകർന്നു കിടക്കുന്ന റോഡ് റീ ടാർ ചെയ്യാനും നടപടി സ്വീകരിക്കണമെന്നാണ് നാ‍ട്ടുകാരുടെ ആവശ്യം.