വീടു കുത്തിത്തുറന്ന് ഒരു ലക്ഷം കവർന്നു
അടിമാലി ∙ കൂമ്പൻപാറയിൽ വീടു കുത്തിത്തുറന്ന് മോഷണം. ഒരു ലക്ഷം രൂപയും ഒരു പവന്റെ സ്വർണാഭരണങ്ങളുമാണ് കവർന്നത്. കൂമ്പൻപാറ മുണ്ടയ്ക്കൽപറമ്പിൽ ബിബിന്റെ വീട്ടിലാണ് തിങ്കളാഴ്ച രാത്രി മോഷണം നടന്നത്. കമ്പിപ്പാര, കമ്പിവടി, വെട്ടുകത്തി ഉൾപ്പെടെയുള്ള ആയുധങ്ങൾ വീടിന്റെ പരിസരത്തു നിന്ന് കണ്ടെടുത്തിട്ടുണ്ട്.

അടിമാലി ∙ കൂമ്പൻപാറയിൽ വീടു കുത്തിത്തുറന്ന് മോഷണം. ഒരു ലക്ഷം രൂപയും ഒരു പവന്റെ സ്വർണാഭരണങ്ങളുമാണ് കവർന്നത്. കൂമ്പൻപാറ മുണ്ടയ്ക്കൽപറമ്പിൽ ബിബിന്റെ വീട്ടിലാണ് തിങ്കളാഴ്ച രാത്രി മോഷണം നടന്നത്.
കമ്പിപ്പാര, കമ്പിവടി, വെട്ടുകത്തി ഉൾപ്പെടെയുള്ള ആയുധങ്ങൾ വീടിന്റെ പരിസരത്തു നിന്ന് കണ്ടെടുത്തിട്ടുണ്ട്. കൂമ്പൻപാറയിൽ വ്യാപാരിയാണ് ബിബിൻ. കതകിന്റെ മുകൾ ഭാഗത്തുള്ള സാക്ഷ വെന്റിലേഷനിലൂടെ തുറന്നാണ് മോഷ്ടാവ് വീടിനുള്ളിൽ കടന്നത്. ബിബിനും കുടുംബവും ഒരു മുറിയിലാണ് കിടന്നിരുന്നത്. മറ്റൊരു മുറിയിൽ ബാഗിലാണ് പണവും സ്വർണാഭരണവും സൂക്ഷിച്ചിരുന്നത്. പണവും സ്വർണവും അപഹരിച്ച ശേഷം ബാഗ് വീടിനു സമീപം വഴിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്.
മോഷണത്തിന് ശേഷം കതക് പുറത്തുനിന്ന് പൂട്ടിയ ശേഷമാണ് മോഷ്ടാവ് കടന്നുകളഞ്ഞത്. ഇതോടൊപ്പം സമീപത്തുള്ള വീടിന്റെ ലോക്കും പുറത്തുനിന്ന് ഇട്ടിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇടുക്കിയിൽ നിന്ന് വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. കമ്പിപ്പാര മച്ചിപ്ലാവിലെ വർക്‌ഷോപ്പിൽ നിന്ന് മോഷ്ടിച്ചതാണെന്ന് അടിമാലി പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. മച്ചിപ്ലാവിൽ ഒരു മാസം മുൻപ് നടന്ന കുരുമുളക് മോഷണ കേസുമായി ബന്ധമുണ്ടോയെന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.