റോഡ് തകർന്നു, തൊമ്മൻകുത്ത് റൂട്ടിലെ ബസുകൾ 15ന് പണിമുടക്കും
കരിമണ്ണൂർ ∙ തകർന്നു കിടക്കുന്ന തൊമ്മൻകുത്ത് റോഡ് നന്നാക്കാത്തതിലും ഒരുവർഷം കഴിഞ്ഞിട്ടും പണി പൂർത്തീകരിക്കാത്ത മുളപ്പുറം പാലത്തിന്റ പണി ഉടൻ പൂർത്തിയാക്കണമെന്നും ആവശ്യപ്പെട്ട് തൊടുപുഴ -തൊമ്മൻകുത്തു -വണ്ണപ്പുറം റൂട്ടിൽ സർവീസ് നടത്തുന്ന ബസുകൾ 15 ന് സൂചനാ പണിമുടക്ക് നടത്തും. കരിമണ്ണൂർ മുതൽ തൊമ്മൻകുത്ത്

കരിമണ്ണൂർ ∙ തകർന്നു കിടക്കുന്ന തൊമ്മൻകുത്ത് റോഡ് നന്നാക്കാത്തതിലും ഒരുവർഷം കഴിഞ്ഞിട്ടും പണി പൂർത്തീകരിക്കാത്ത മുളപ്പുറം പാലത്തിന്റ പണി ഉടൻ പൂർത്തിയാക്കണമെന്നും ആവശ്യപ്പെട്ട് തൊടുപുഴ -തൊമ്മൻകുത്തു -വണ്ണപ്പുറം റൂട്ടിൽ സർവീസ് നടത്തുന്ന ബസുകൾ 15 ന് സൂചനാ പണിമുടക്ക് നടത്തും. കരിമണ്ണൂർ മുതൽ തൊമ്മൻകുത്ത് വണ്ണപ്പുറം വഴി പട്ടയക്കുടിയിൽ എത്തുന്ന തോക്കുമ്പൻ റോഡിന്റെ നിർമാണ ഭാഗമായി റോഡ് വീതി കൂട്ടുന്നത് ഉൾപ്പെടെയുള്ള പണികൾ നടന്നു വരികയാണ്.
ഇതിന്റെ ഭാഗമായി കഴിഞ്ഞ വർഷം പണി ആരംഭിച്ച മുളപ്പുറം പാലം പണിതെങ്കിലും ഇതിന്റെ അപ്രോച്ച് റോഡ് നിർമിച്ചിട്ടില്ല. റോഡിൽ ടാറിങ് നടത്താത്തതിനാൽ പല ഭാഗവും കുണ്ടും കുഴിയുമായി കിടക്കുകയാണ് റോഡ് നന്നാക്കണമെന്നും മുളപ്പുറം പാലം പണി പൂർത്തീകരിക്കണമെന്നും ആവശ്യപ്പെട്ട് ഒട്ടേറെ തവണ അധികൃതർക്ക് പരാതി നൽകിയെങ്കിലും നടപടി ഉണ്ടാകാത്തതിനാലാണ് സമരം ചെയ്യാൻ തീരുമാനിച്ചതെന്ന് ബസ് ഉടമകളും തൊഴിലാളി യൂണിയൻ നേതാക്കളും പറഞ്ഞു.