സ്പെഷൽ വർക്കർ തസ്തിക തൊടുപുഴ∙ കേരള സർക്കാർ സാമുഹ്യനീതി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന വൃദ്ധ– വികലാംഗ സദനത്തിൽ സ്പെഷൽ വർക്കർ തസ്തികയിൽ അവസരം. കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമനം. സോഷ്യൽ വർക്കിൽ അംഗീകൃത സർവകലാശാലയിൽ നിന്നും ലഭിച്ച ബിരുദം/ ബിരുദാനന്തര ബിരുദം. സർട്ടിഫൈഡ് കൗൺസലിങ് കോഴ്സ്

സ്പെഷൽ വർക്കർ തസ്തിക തൊടുപുഴ∙ കേരള സർക്കാർ സാമുഹ്യനീതി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന വൃദ്ധ– വികലാംഗ സദനത്തിൽ സ്പെഷൽ വർക്കർ തസ്തികയിൽ അവസരം. കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമനം. സോഷ്യൽ വർക്കിൽ അംഗീകൃത സർവകലാശാലയിൽ നിന്നും ലഭിച്ച ബിരുദം/ ബിരുദാനന്തര ബിരുദം. സർട്ടിഫൈഡ് കൗൺസലിങ് കോഴ്സ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്പെഷൽ വർക്കർ തസ്തിക തൊടുപുഴ∙ കേരള സർക്കാർ സാമുഹ്യനീതി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന വൃദ്ധ– വികലാംഗ സദനത്തിൽ സ്പെഷൽ വർക്കർ തസ്തികയിൽ അവസരം. കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമനം. സോഷ്യൽ വർക്കിൽ അംഗീകൃത സർവകലാശാലയിൽ നിന്നും ലഭിച്ച ബിരുദം/ ബിരുദാനന്തര ബിരുദം. സർട്ടിഫൈഡ് കൗൺസലിങ് കോഴ്സ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്പെഷൽ വർക്കർ തസ്തിക 
തൊടുപുഴ∙ കേരള സർക്കാർ സാമുഹ്യനീതി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന വൃദ്ധ– വികലാംഗ സദനത്തിൽ സ്പെഷൽ വർക്കർ തസ്തികയിൽ അവസരം. കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമനം. സോഷ്യൽ വർക്കിൽ അംഗീകൃത സർവകലാശാലയിൽ നിന്നും ലഭിച്ച ബിരുദം/ ബിരുദാനന്തര ബിരുദം. സർട്ടിഫൈഡ് കൗൺസലിങ് കോഴ്സ് പാസായവർക്ക് മുൻഗണന. പ്രായം 25–45. ശമ്പളം 25,000. സർക്കാർ/ സർക്കാരിതര സ്ഥാപനങ്ങളിൽ സോഷ്യൽ വർക്കർ തസ്തികയിൽ രണ്ടു വർഷത്തിൽ കുറയാതെ പ്രവൃത്തിപരിചയം. വിശദമായ ബയോഡേറ്റ, ആധാർ കാർഡ്, സർട്ടിഫിക്കറ്റുകൾ എന്നിവയുടെ അസ്സലും പകർപ്പും സഹിതം  മുതലക്കോടത്ത് പ്രവർത്തിക്കുന്ന സർക്കാർ വൃദ്ധ വികലാംഗ സദനത്തിൽ വച്ച് 15ന് അഭിമുഖത്തിന് ഹാജരാകണം.  ഫോൺ: 04862 297821.

ക്ലാർക്ക് ഒഴിവ് 
അറക്കുളം ∙ കുടുംബാരോഗ്യ കേന്ദ്രത്തിൽ ക്ലാർക്ക് ഒഴിവ്. ആഴ്ചയിൽ മൂന്ന് ദിവസത്തേക്ക് 550 രൂപ  ദിവസ വേതനം. ബിരുദ യോഗ്യതയുളളവർക്ക് പങ്കെടുക്കാം. ആരോഗ്യവകുപ്പിൽ 15 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം, സ്പാർക്ക് മറ്റു ഓഫിസ് സോഫ്റ്റ‌‌് വെയറുകൾ എന്നിവയിലുള്ള പരിജ്ഞാനം, കെഎസ്ആർ പരിജ്ഞാനം എന്നിവ അഭികാമ്യം. 16 ന് അഭിമുഖം നടക്കും.

ADVERTISEMENT

പരിശീലനപരിപാടി
മുട്ടം ∙ ഐഎച്ച്ആർഡി കോളജ് ഓഫ് അപ്ലൈഡ് സയൻസ് കേന്ദ്രമായി പ്രധാനമന്ത്രി വിശ്വകർമ പദ്ധതി  പ്രകാരം ടെയ്‌ലറിങ്, സോഫ്റ്റ് ടോയ് മേക്കിങ് എന്നീ തൊഴിൽ മേഖലകളിൽ പരിശീലനപരിപാടി നടത്തുന്നു. ഇതിനായി മേഖലയിൽ പ്രാവീണ്യമുള്ളവരെ പരിശീലകരായി ആവശ്യമുണ്ട്. താൽപര്യമുള്ളവർ 12 ന് 11 മണിക്ക് അഭിമുഖത്തിനായി കോളജിൽ എത്തണം. 9495378480.

സൗജന്യ കെ മാറ്റ് പരിശീലനം
വഴിത്തല ∙ ശാന്തിഗിരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് 2024 എംബിഎ അഡ്‌മിഷന് വേണ്ടിയുള്ള സൗജന്യ കെ മാറ്റ് പരിശീലനം 12 മുതൽ 16 വരെ ഓൺലൈനായി നടത്തുന്നു. ഫോൺ:  7034031312,  7034444723.

ADVERTISEMENT

തിരുനാളും കൺവൻഷനും നാളെ മുതൽ 
നെടുങ്കണ്ടം ∙ കരുണ ഡിവൈൻ മേഴ്സി റിട്രീറ്റ് സെന്ററിന്റെ ഒന്നാം വാർഷികവും തിരുനാളും ഏകദിന കൺവൻഷനും രോഗശാന്തി ശുശ്രൂഷയും നാളെ രാവിലെ 9.30 മുതൽ വൈകിട്ട് 3.30 വരെ നടക്കും. തിരുനാൾ കുർബാനയ്ക്ക് ഇടുക്കി രൂപതാ വികാരി ജനറൽ മോൺ ജോസ് പ്ലാച്ചിക്കൽ കാർമികത്വം വഹിക്കും. ബ്രദർ റെജി കൊട്ടാരം കൺവൻഷന് നേതൃത്വം നൽകും. റിട്രീറ്റ് സെന്ററിൽ ഇന്ന് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1.30 വരെ കുട്ടികൾക്കുള്ള ഏകദിന കൺവൻഷനും വൈകിട്ട് 4.30 മുതൽ 8.30 വരെ ആരാധനയും നടക്കും. കേന്ദ്രത്തിൽ 15 മുതൽ 18 വരെ തീയതികളിൽ ദൈവകരുണയുടെ ധ്യാനവും നടക്കുമെന്ന് ഡയറക്ടർ ഫാ. ജയിംസ് മാക്കിയിൽ പറഞ്ഞു.

തിരുനാൾ നാളെ
മുട്ടം ∙ തുടങ്ങനാട് ലൂർദ് കപ്പേളയിലെ തിരുനാൾ നാളെ നടക്കും. വൈകിട്ട് 4.30ന് തിരുനാൾ പ്രദക്ഷിണം, 5.15 ലദീഞ്ഞ്, 7.45 സ്‌നേഹ വിരുന്ന്, 8.00 പ്രദക്ഷിണം, 9ന് സമാപന ആശീർവാദം.

ADVERTISEMENT

കുംഭഭരണി ഉത്സവത്തിന് നാളെ കാെടിയേറും
വട്ടപ്പാറ∙ വട്ടപ്പാറ മഹാദേവി ക്ഷേത്രത്തിൽ കുംഭഭരണി ഉത്സവത്തിന് നാളെ കാെടിയേറും. 16ന് സമാപിക്കും. നാളെ രാവിലെ 5.30 ന് നിർമാല്യം, അഭിഷേകം, മലർ നിവേദ്യം, ഉഷപ്പൂജ, ഗണപതി ഹോമം, ഗുരുപൂജ, കലശാഭിഷേകം, 8 ന് പന്തീരടി പൂജ, ശ്രീഭൂതബലി, 10.30ന് ഉച്ചപ്പൂജ, നട അടയ്ക്കൽ, വൈകുന്നേരം 4.30 ന് കാറ്റൂതി കന്നി അമ്മൻ ക്ഷേത്രത്തിലേക്ക് താലപ്പാെലി ഘോഷയാത്ര, 6.45 ന് വിശേഷാൽ ദീപാരാധന, തുടർന്ന് കാെടിയേറ്റ് പറവൂർ രാകേഷ് തന്ത്രികൾ നിർവഹിക്കും, 7.30 ന് അന്നദാനം, 8.30 ന് നാടൻപാട്ടും നാട്ടരങ്ങും.

ഗതാഗത നിരോധനം 
നെടുങ്കണ്ടം ∙ നെടുങ്കണ്ടം - കമ്പംമെട്ട് സംസ്ഥാന പാതയിലെ കൂട്ടാർ പാലത്തിന്റെ നിർമാണം നടക്കുന്നതിനാൽ പാലം വഴിയുള്ള ഗതാഗതം 13 മുതൽ പൂർണമായും നിരോധിക്കും. തൂക്കുപാലം ഭാഗത്തുനിന്നും ബാലഗ്രാം വഴി കമ്പംമെട്ട് പോകുന്ന വാഹനങ്ങൾ ബാലൻപിള്ളസിറ്റി - ശാന്തിപുരം വഴിയും, കമ്പംമെട്ട് ഭാഗത്തുനിന്നും ബാലഗ്രാം വഴി തൂക്കുപാലത്തേക്ക് പോകുന്ന വാഹനങ്ങൾ ശാന്തിപുരം - ബാലൻപിള്ളസിറ്റി വഴിയും തിരിഞ്ഞു പോകേണ്ടതാണെന്ന് അസി. എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
കരിമണ്ണൂർ ∙ ബൗണ്ടറി മലയിഞ്ചി–ചേലക്കാട് റോഡിൽ താഴത്ത് ബൗണ്ടറി മുതൽ ചേലക്കാട് വരെ ടാറിങ് പ്രവൃത്തികൾ നടക്കുന്നതിനാൽ 17 വരെ റോഡിൽ ഗതാഗതത്തിന് നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം അസി. എൻജിനീയർ അറിയിച്ചു.

വൈദ്യുതി മുടക്കം
തൊടുപുഴ∙ ട്രാൻസ്ഫോമർ മാറ്റി വയ്ക്കുന്നതുമായി ബന്ധപ്പെട്ട ജോലികൾ നടക്കുന്നതിനാൽ 14 വരെ തൊടുപുഴ 66 കെവി സബ്‌സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന 11 കെവി ഫീഡറുകളിൽ ഭാഗികമായി  വൈദ്യുതി തടസ്സം ഉണ്ടാകുന്നതാണ്.

കട്ടപ്പന കമ്പോളം 
ഏലം: 1300-1475
കുരുമുളക്: 530
കാപ്പിക്കുരു(റോബസ്റ്റ): 158
കാപ്പി പരിപ്പ്(റോബസ്റ്റ): 267
കൊക്കോ: 120
കൊക്കോ(ഉണക്ക): 350
കൊട്ടപ്പാക്ക്: 270
മഞ്ഞൾ: 160
ചുക്ക്: 380
ഗ്രാമ്പൂ: 975
ജാതിക്ക: 265
ജാതിപത്രി: 1400-2000