മുട്ടം∙ അപകടമൊഴിവാക്കാൻ ശങ്കരപ്പിള്ളിയിൽ സ്ഥാപിച്ച സ്പീഡ് ബ്രേക്കറുകൾ യാത്രക്കാരെ വലയ്ക്കുന്നു. പ്രതിദിനം ആംബുലൻസ് സഹിതം ഒട്ടേറെ വാഹനങ്ങൾ കടന്നുപോകുന്ന സംസ്ഥാനപാതയിലാണ് അനധികൃതമായി സ്പീഡ് ബ്രേക്കറുകൾ സ്ഥാപിച്ചിരിക്കുന്നതെന്നു പരാതി ഉയർന്നിട്ടുണ്ട്. പുതിയ ദേശീയ പാത നിയമം അനുസരിച്ച് ഹൈവേകളിൽ സ്പീഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുട്ടം∙ അപകടമൊഴിവാക്കാൻ ശങ്കരപ്പിള്ളിയിൽ സ്ഥാപിച്ച സ്പീഡ് ബ്രേക്കറുകൾ യാത്രക്കാരെ വലയ്ക്കുന്നു. പ്രതിദിനം ആംബുലൻസ് സഹിതം ഒട്ടേറെ വാഹനങ്ങൾ കടന്നുപോകുന്ന സംസ്ഥാനപാതയിലാണ് അനധികൃതമായി സ്പീഡ് ബ്രേക്കറുകൾ സ്ഥാപിച്ചിരിക്കുന്നതെന്നു പരാതി ഉയർന്നിട്ടുണ്ട്.  പുതിയ ദേശീയ പാത നിയമം അനുസരിച്ച് ഹൈവേകളിൽ സ്പീഡ് ബ്രേക്കർ സ്ഥാപിക്കുന്നത് നിരോധിച്ചിട്ടുണ്ട്. റോഡ് നിർമാണത്തിലെ അപാകതമൂലം മുട്ടം മുതൽ ശങ്കരപ്പിള്ളി വരെയുള്ള ഒരു കിലോമീറ്റർ ദൂരത്തിൽ വാഹന അപകടങ്ങൾ പതിവായിരുന്നു.

മഴയത്ത് വാഹനങ്ങൾ തെന്നിമാറുന്നതാണ് അപകടത്തിനു കാരണം. റോഡ് റീടാർ ചെയ്തപ്പോൾ കൂടുതൽ ടാർ ഉപയോഗിച്ചതാണ് ഇത്തരത്തിൽ തെന്നിമാറാൻ കാരണമെന്നാണ് ഡ്രൈവർമാർ പറയുന്നത്. ഇത്തരത്തിൽ അപകടസാധ്യതയുണ്ടെങ്കിൽ റോഡിലെ തെന്നി മാറുന്ന അവസ്ഥ ഒഴിവാക്കാൻ വേണ്ട നടപടികളാണ് എടുക്കേണ്ടത്. ഇപ്പോൾ ഒരു കിലോമീറ്ററിൽ താഴെ മാത്രം ദൂരത്തിൽ 4 ഇടങ്ങളിലാണ് സ്പീഡ് ബ്രേക്കറുകൾ സ്ഥാപിച്ചിരിക്കുന്നത്. ഇതുമൂലം ആംബുലൻസുകളടക്കമുള്ള വാഹനങ്ങൾ ഇവിടെ കുടുങ്ങുകയും ലക്ഷ്യസ്ഥാനത്ത് എത്താൻ വൈകുന്നതായും പരാതിയുണ്ട്. 

ADVERTISEMENT

സാധാരണ നേർരേഖയിലുള്ള റോഡുകളിൽ വേഗം നിയന്ത്രിക്കുന്നതിനാണ് സ്പീഡ് ബ്രേക്കറുകൾ സ്ഥാപിക്കുന്നത്. എന്നാൽ അശാസ്ത്രീയമായി വളവുകൾ കഴിഞ്ഞാണ് ഇവിടെ സ്പീഡ് ബ്രേക്കറുകളുള്ളത്. വളവു പിന്നിട്ടെത്തുന്ന വാഹനങ്ങൾ സ്പീഡ് ബ്രേക്കറുകളിലേക്ക് ഇടിച്ചുകയറുകയാണ്. ഇവിടെ അപകടം ഒഴിവാക്കാൻ സ്പീഡ് ബ്രേക്കർ മാറ്റണമെന്നാണ്   നാട്ടുകാരുടെ ആവശ്യം.