കാഞ്ഞാർ വാട്ടർ തീം പാർക്ക്: ഇനി എംവിഐപി കനിയണം
കാഞ്ഞാർ∙ വാട്ടർ തീം പാർക്കിന്റെ അടുത്തഘട്ട വികസനം നടത്താൻ എംവിഐപി കനിയണം. ഇതിന്റെ വികസനത്തിനായി ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പണം നീക്കിവച്ചെങ്കിലും എംവിഐപി സ്ഥലം വിട്ടുനൽകാത്തതിനാൽ ഫണ്ട് അനുവദിക്കാൻ സാധിക്കുന്നില്ല. എംവിഐപിയിൽനിന്ന് പാട്ടം വ്യവസ്ഥയിൽ സ്ഥലം ഏറ്റെടുത്താണ് ഇടുക്കി ബ്ലോക്ക് പഞ്ചായത്ത്

കാഞ്ഞാർ∙ വാട്ടർ തീം പാർക്കിന്റെ അടുത്തഘട്ട വികസനം നടത്താൻ എംവിഐപി കനിയണം. ഇതിന്റെ വികസനത്തിനായി ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പണം നീക്കിവച്ചെങ്കിലും എംവിഐപി സ്ഥലം വിട്ടുനൽകാത്തതിനാൽ ഫണ്ട് അനുവദിക്കാൻ സാധിക്കുന്നില്ല. എംവിഐപിയിൽനിന്ന് പാട്ടം വ്യവസ്ഥയിൽ സ്ഥലം ഏറ്റെടുത്താണ് ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പാർക്ക് പ്രവർത്തനം ആരംഭിച്ചത്. എന്നാൽ പാട്ടത്തിന് എടുത്ത സ്ഥലത്ത് ഫണ്ട് ചെലവഴിച്ചതിന് ഓഡിറ്റ് വിഭാഗം തടസ്സ റിപ്പോർട്ട് എഴുതി. ഇതോടെ പിന്നീട് തനത് ഫണ്ട് അനുവദിക്കാൻ കഴിഞ്ഞില്ല.
കഴിഞ്ഞവർഷം ടേക്ക് എ ബ്രേക്ക് പദ്ധതിയിൽ പെടുത്തി കഫ്റ്റീരിയയും ശുചിമുറിയും നിർമിക്കാൻ 10 ലക്ഷം വകയിരുത്തിയെങ്കിലും നിയമതടസ്സം മൂലം പദ്ധതി തുടങ്ങാനായിട്ടില്ല. അറക്കുളം പഞ്ചായത്തും ഈ പാർക്ക് നവീകരിച്ച് വിപുലമായ പാർക്ക് നിർമിക്കാൻ സന്നദ്ധത അറിയിച്ച് എംവിഐപിയെ സമീപിച്ചിട്ടുണ്ട്. എംവിഐപി സ്ഥലം വിട്ടുനൽകാൻ തയാറായാൽ മാത്രമേ ഇവിടെ പാർക്കിന്റെ വികസനം നടക്കുകയുള്ളൂ. എന്നാൽ നിർമാണങ്ങൾ നടത്താൻ എംവിഐപി നിരാക്ഷേപ പത്രമോ പാട്ടമോ നൽകും. ഇതനുസരിച്ച് നടത്തുന്ന നിർമിതികൾ എംവിഐപിയുടെ അധീനതയിൽ നിലനിൽക്കും.
സ്വന്തം ആസ്തിയിൽ വരാതെ കെട്ടിടം നിർമിക്കാൻ ത്രിതല പഞ്ചായത്തുകൾക്കും പരിമിതിയുണ്ട്. ഇതാണ് എംവിഐപി സ്ഥലത്തെ പാർക്ക് പുനരുദ്ധാരണം തടസ്സപ്പെടാൻ കാരണം. എന്നാൽ മന്ത്രിതലത്തിൽ അനുമതി ലഭിച്ചാൽ ത്രിതല പഞ്ചായത്തുകൾക്ക് ഇവിടെ പണം ചെലവഴിക്കാൻ കഴിയും. ഇതിനായി ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് സർക്കാരിലേക്ക് അപേക്ഷ സമർപ്പിച്ചെങ്കിലും മറുപടി എത്തിയിട്ടില്ല. ജനപ്രതിനിധികൾ ഇടപെട്ട് കാഞ്ഞാർ വാട്ടർതീം പാർക്ക് യാഥാർഥ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.