സ്വകാര്യ കമ്പനിയിലെ മാലിന്യം വടക്കനാറിലേക്ക് ഒഴുക്കുന്നതായി പരാതി
പന്നിമറ്റം ∙ ഇളംദേശത്തെ സ്വകാര്യ കമ്പനിയിലെ മാലിന്യം വടക്കനാറിലേക്ക് ഒഴുക്കുന്നതായി പരാതി. വിഷവസ്തുക്കൾ ഉപയോഗിക്കുന്ന ഫാക്ടറിയിൽ നിന്നാണ് ഇത്തരത്തിൽ മാലിന്യങ്ങൾ പുറത്തേക്ക് ഒഴുക്കുന്നത്. ഇതു സംബന്ധിച്ച് വെള്ളിയാമറ്റം പഞ്ചായത്ത് പ്രസിഡന്റും സംഘവും സ്ഥലത്തെത്തി അന്വേഷണം നടത്തിയതായി പഞ്ചായത്ത്

പന്നിമറ്റം ∙ ഇളംദേശത്തെ സ്വകാര്യ കമ്പനിയിലെ മാലിന്യം വടക്കനാറിലേക്ക് ഒഴുക്കുന്നതായി പരാതി. വിഷവസ്തുക്കൾ ഉപയോഗിക്കുന്ന ഫാക്ടറിയിൽ നിന്നാണ് ഇത്തരത്തിൽ മാലിന്യങ്ങൾ പുറത്തേക്ക് ഒഴുക്കുന്നത്. ഇതു സംബന്ധിച്ച് വെള്ളിയാമറ്റം പഞ്ചായത്ത് പ്രസിഡന്റും സംഘവും സ്ഥലത്തെത്തി അന്വേഷണം നടത്തിയതായി പഞ്ചായത്ത് പ്രസിഡന്റ് ഇന്ദു ബിജു പറഞ്ഞു. കൂടാതെ ഈ സ്ഥാപനത്തിനു മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതിയില്ലെന്നും പരാതി ഉയർന്നിട്ടുണ്ട്.
ബോർഡ് ഇവർക്ക് കാരണം കാണിക്കൽ നോട്ടിസ് നൽകിയിരിക്കുകയാണ്. കൂടാതെ പഞ്ചായത്ത്് ഭരണസമിതി അടുത്ത ദിവസം ചേരുന്ന പഞ്ചായത്ത് കമ്മിറ്റിയിൽ ഈ വിഷയം അവതരിപ്പിച്ച് നടപടി സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഒട്ടേറെ ശുദ്ധജല പദ്ധതികളുള്ള മലങ്കര ജലാശയത്തിലേക്കാണ് വടക്കനാറിലെ വെള്ളം എത്തുന്നത്. കമ്പനിയിൽ മാരകമായ ഫോർമാൽഡിഹൈഡ് അടക്കമുള്ള വിഷവസ്തുക്കൾ ഉപയോഗിച്ചു കൊണ്ട് ഉൽപന്നങ്ങൾ നിർമിക്കുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. ജലാശയം മലിനമാക്കുന്ന നടപടി അവസാനിപ്പിക്കാൻ വേണ്ടി ജനപ്രതിനിധികളും ബന്ധപ്പെട്ട വകുപ്പുകളും ഇടപെടണമെന്നാണ് നാട്ടുകാർ പറയുന്നത്.