ഇവിടെ എവിടെയോ കുറച്ച് ബോർഡുകൾ ഉണ്ടായിരുന്നല്ലോ...
കൊച്ചുകരുന്തരുവി∙ ഏലപ്പാറ–ചീന്തലാർ– ഉപ്പുതറ റോഡിന്റെ ഇരുവശങ്ങളിലും കാട്ടുചെടികളും മറ്റും പടർന്ന് അടയാള ബോർഡുകൾ കാണാതായി. കൊച്ചുകരുന്തരുവി മുതലാണ് കാട്ടുചെടികൾ, മരത്തിന്റെ ശിഖരങ്ങൾ എന്നിവ കാഴ്ച മറച്ചിരിക്കുന്നത്. കിലോമീറ്ററുകൾ ദൂരം ഇത്തരത്തിൽ റോഡിലേക്ക് കുറ്റിച്ചെടികൾ വളർന്നുകിടക്കുന്നത് വലിയ

കൊച്ചുകരുന്തരുവി∙ ഏലപ്പാറ–ചീന്തലാർ– ഉപ്പുതറ റോഡിന്റെ ഇരുവശങ്ങളിലും കാട്ടുചെടികളും മറ്റും പടർന്ന് അടയാള ബോർഡുകൾ കാണാതായി. കൊച്ചുകരുന്തരുവി മുതലാണ് കാട്ടുചെടികൾ, മരത്തിന്റെ ശിഖരങ്ങൾ എന്നിവ കാഴ്ച മറച്ചിരിക്കുന്നത്. കിലോമീറ്ററുകൾ ദൂരം ഇത്തരത്തിൽ റോഡിലേക്ക് കുറ്റിച്ചെടികൾ വളർന്നുകിടക്കുന്നത് വലിയ അപകടസാധ്യതയാണ്.
കഴിഞ്ഞ ദിവസം കൊച്ചുകരുന്തരുവി ദേവാലയത്തിന്റെ തിരുനാളുമായി ബന്ധപ്പെട്ട് ഇടവകയുടെ നേതൃത്വത്തിൽ പ്രദേശത്ത് വളർന്നുകിടക്കുന്ന കാട്ടുചെടികൾ വെട്ടിനീക്കിയിരുന്നു. റോഡ് പരിചയമില്ലാത്ത വിനോദസഞ്ചാരികളുടെ വാഹനങ്ങൾ വലിയ തോതിൽ ഇപ്പോൾ ഇതുവഴി കടന്നുപോകുന്നുണ്ട്.
വീതി കുറഞ്ഞ റോഡിൽ പല ഭാഗങ്ങളിലും എതിരെ വരുന്ന വാഹനങ്ങൾ കാണുവാൻ കഴിയാത്തതാണ് സാഹചര്യം. ബോർഡുകൾ കാട്ടിൽ മറഞ്ഞുകിടക്കുന്ന വിവരം ശ്രദ്ധയിൽപെടുത്തിച്ചിട്ടും അധികൃതർ ഇതുകണ്ട ഭാവം നടിക്കുന്നില്ലെന്നാണ് പ്രദേശവാസികളുടെ പരാതി.