വിനോദ സഞ്ചാരികളുടെ കാർ കുത്തി നശിപ്പിച്ച് പടയപ്പ; ട്രാക്ടറിനു നേരെ ചിന്നം വിളിച്ച് പാഞ്ഞടുത്തു
മൂന്നാർ ∙ ഉദുമൽപേട്ട–മൂന്നാർ സംസ്ഥാനാന്തര പാതയിലിറങ്ങിയ കാട്ടാന പടയപ്പ, ലോറി തടഞ്ഞ് അര മണിക്കൂർ ഗതാഗതം തടസ്സപ്പെടുത്തി.ഇന്നലെ രാവിലെ 10ന് നയമക്കാട് എട്ടാം മൈലിനു സമീപമാണ് പടയപ്പ ഗതാഗതം തടസ്സപ്പെടുത്തിയത്. തമിഴ്നാട്ടിൽനിന്നു സിമന്റുമായി മൂന്നാറിലേക്ക് വന്ന ലോറിയാണ് തടഞ്ഞത്. പടയപ്പ റോഡിൽ നിന്നതോടെ

മൂന്നാർ ∙ ഉദുമൽപേട്ട–മൂന്നാർ സംസ്ഥാനാന്തര പാതയിലിറങ്ങിയ കാട്ടാന പടയപ്പ, ലോറി തടഞ്ഞ് അര മണിക്കൂർ ഗതാഗതം തടസ്സപ്പെടുത്തി. ഇന്നലെ രാവിലെ 10ന് നയമക്കാട് എട്ടാം മൈലിനു സമീപമാണ് പടയപ്പ ഗതാഗതം തടസ്സപ്പെടുത്തിയത്. തമിഴ്നാട്ടിൽനിന്നു സിമന്റുമായി മൂന്നാറിലേക്ക് വന്ന ലോറിയാണ് തടഞ്ഞത്.
പടയപ്പ റോഡിൽ നിന്നതോടെ ഡ്രൈവർ ലോറി പിന്നോട്ടെടുക്കാൻ ശ്രമിച്ചതോടെ പാഞ്ഞടുത്ത പടയപ്പ കൊമ്പുകൊണ്ട് ലോറിയുടെ മുൻഭാഗത്ത് കുത്തി പിന്നോട്ട് തള്ളി മാറ്റാൻ ശ്രമിച്ചു. സ്ത്രീത്തൊഴിലാളികൾ ബഹളംവച്ചതിനെത്തുടർന്ന് അര മണിക്കൂറിനു ശേഷമാണ് പടയപ്പ കാട്ടിലേക്കു മടങ്ങിയത്. ഈ സമയം ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടിരുന്നു. കഴിഞ്ഞ ഒരു മാസമായി വിദൂര എസ്റ്റേറ്റായ തെന്മല, ഗുണ്ടുമല ഭാഗത്തായിരുന്നു പടയപ്പ. ഇന്നലെയാണ് രാജമലയ്ക്കു സമീപമുള്ള നയമക്കാട് ഭാഗത്ത് എത്തിയത്.
മൂന്നാറിൽ കാട്ടാന ഓട്ടോറിക്ഷ തകർത്ത് ഡ്രൈവറെ ചവിട്ടിക്കൊന്നു
മൂന്നാർ ∙ യാത്രക്കാരുമായി പോയ ഓട്ടോറിക്ഷ ഒറ്റയാൻ അടിച്ചു തകർത്തു; ആനയുടെ ചവിട്ടേറ്റ് ഓട്ടോ ഡ്രൈവർ മരിച്ചു. 4 യാത്രക്കാർക്ക് ഗുരുതര പരുക്കേറ്റു. മൂന്നാർ കന്നിമല എസ്റ്റേറ്റിൽ ടോപ് ഡിവിഷനിൽ സുരേഷ് കുമാർ (46) ആണ് മരിച്ചത്. ഇന്നലെ രാത്രി 10 ന് കന്നിമല ടോപ് ഡിവിഷനിലെ തൊഴിലാളി ലയങ്ങൾക്കു സമീപമാണ് സംഭവം. മൂന്നാറിൽ നിന്നു കന്നിമലയിലേക്കു പോകുകയായിരുന്ന ഓട്ടോറിക്ഷ ഒറ്റയാന്റെ മുൻപിൽ പെടുകയായിരുന്നു. കാട്ടാന ഓട്ടോറിക്ഷ കുത്തിമറിച്ചിട്ടപ്പോൾ ആനയുടെ കാലിലേക്കു തെറിച്ചുവീണ സുരേഷ് കുമാറിനെ ആന ചവിട്ടുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ സുരേഷ് കുമാർ മരിച്ചു. ഒറ്റയാൻ ഓട്ടോയ്ക്കു സമീപം നിലയുറപ്പിച്ചതിനാൽ പരുക്കേറ്റ യാത്രക്കാരെ ആശുപത്രിയിൽ എത്തിക്കാൻ വൈകി.