വീണ്ടും സജീവമായി മൂന്നാറിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ
മൂന്നാർ ∙ ജീവനക്കാരുടെ സമരത്തെ തുടർന്ന് 17 ദിവസം അടഞ്ഞുകിടന്ന മൂന്നാറിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ വീണ്ടും സജീവമായി. മാട്ടുപ്പെട്ടി, എക്കോ പോയിന്റ്, കുണ്ടള, പഴയ മൂന്നാർ ഹൈഡൽ പാർക്ക് എന്നിവിടങ്ങളിൽ ഇന്നലെ രാവിലെ മുതൽ സഞ്ചാരികളെത്തിത്തുടങ്ങിയിരുന്നു. മാട്ടുപ്പെട്ടിയിൽ ഇന്നലെ ഉച്ചവരെ 300 പേർ ബോട്ടിങ്

മൂന്നാർ ∙ ജീവനക്കാരുടെ സമരത്തെ തുടർന്ന് 17 ദിവസം അടഞ്ഞുകിടന്ന മൂന്നാറിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ വീണ്ടും സജീവമായി. മാട്ടുപ്പെട്ടി, എക്കോ പോയിന്റ്, കുണ്ടള, പഴയ മൂന്നാർ ഹൈഡൽ പാർക്ക് എന്നിവിടങ്ങളിൽ ഇന്നലെ രാവിലെ മുതൽ സഞ്ചാരികളെത്തിത്തുടങ്ങിയിരുന്നു. മാട്ടുപ്പെട്ടിയിൽ ഇന്നലെ ഉച്ചവരെ 300 പേർ ബോട്ടിങ് നടത്തി.
കഴിഞ്ഞ 11 മുതലാണ് ശമ്പള വർധന ഉൾപ്പെടെയുളള ആവശ്യങ്ങൾ ഉന്നയിച്ച് ഹൈഡൽ ടൂറിസത്തിലെ ഒരു വിഭാഗം ജീവനക്കാർ സമരം ചെയ്തത്. ചൊവ്വാഴ്ച നടന്ന ചർച്ചയിൽ ശമ്പള വർധന സംബന്ധിച്ച് ധാരണയായതിനെത്തുടർന്നാണു സമരം പിൻവലിച്ചത്.