കട്ടപ്പന ∙ സുരക്ഷാകാരണങ്ങൾ ചൂണ്ടിക്കാട്ടി അടച്ചുപൂട്ടിയ അഞ്ചുരുളി ടണൽ മുഖത്തേക്ക് വിനോദ സഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കാൻ തീരുമാനം. സുരക്ഷ ഉറപ്പാക്കി കാഞ്ചിയാർ പഞ്ചായത്തിന്റെ നേതൃത്വത്തിലാകും പ്രവേശനം പുനരാരംഭിക്കുക. പ്രവേശനത്തിന് ഫീസ് ഏർപ്പെടുത്തണോയെന്ന് അടുത്ത പഞ്ചായത്ത് യോഗത്തിൽ തീരുമാനിക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കട്ടപ്പന ∙ സുരക്ഷാകാരണങ്ങൾ ചൂണ്ടിക്കാട്ടി അടച്ചുപൂട്ടിയ അഞ്ചുരുളി ടണൽ മുഖത്തേക്ക് വിനോദ സഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കാൻ തീരുമാനം. സുരക്ഷ ഉറപ്പാക്കി കാഞ്ചിയാർ പഞ്ചായത്തിന്റെ നേതൃത്വത്തിലാകും പ്രവേശനം പുനരാരംഭിക്കുക. പ്രവേശനത്തിന് ഫീസ് ഏർപ്പെടുത്തണോയെന്ന് അടുത്ത പഞ്ചായത്ത് യോഗത്തിൽ തീരുമാനിക്കും. അഞ്ചുരുളിയിലേക്ക് വിനോദ സഞ്ചാരികളുടെ വാഹനങ്ങൾ എത്തുന്നതിന് സമയക്രമവും വാഹനങ്ങളിൽ നിന്ന് നിശ്ചിത നിരക്കും ഏർപ്പെടുത്തും. 

അടച്ചുപൂട്ടിയ ടണൽ മുഖത്തേക്കുള്ള പ്രവേശന കവാടം തുറന്നു നൽകണമെന്നാവശ്യപ്പെട്ട് മന്ത്രി റോഷി അഗസ്റ്റിൻ  മന്ത്രി കെ.കൃഷ്ണൻകുട്ടിക്ക് കത്തു നൽകിയിരുന്നു. തുടർന്ന് മന്ത്രിയുടെ നിർദേശപ്രകാരം ഇടുക്കി കലക്ടർ വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയും സുരക്ഷ ഉറപ്പാക്കി ടണലിലേക്കുള്ള പ്രവേശന കവാടം തുറന്നു നൽകാൻ നിർദേശിക്കുകയുമായിരുന്നു. കാഞ്ചിയാർ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് സുരക്ഷാ ചുമതല പഞ്ചായത്ത് ഏറ്റെടുക്കാൻ തയാറാണെന്ന് കലക്ടറെ അറിയിച്ചിട്ടുണ്ട്. 

ADVERTISEMENT

അഞ്ചുരുളിയിൽ പുതിയ സംവിധാനങ്ങൾ
∙ ടണൽ മുഖം സന്ദർശിക്കാൻ എത്തുന്നവരുടെ സുരക്ഷയ്ക്കായി രണ്ടു ജീവനക്കാരെ പഞ്ചായത്ത് നിയമിക്കും.
∙ ടണലിന്റെ പരിസര പ്രദേശത്ത് മാലിന്യനീക്കം പഞ്ചായത്ത് ഉറപ്പു വരുത്തും. 
∙ പ്ലാസ്റ്റിക് മാലിന്യങ്ങൾ അഞ്ചുരുളിയിലേക്ക് കൊണ്ടുവരാതിരിക്കാൻ ഹരിത ചെക്ക്‌പോസ്റ്റ് സ്ഥാപിക്കും. 
∙ അഞ്ചുരുളിയിൽ എത്തുന്ന സഞ്ചാരികൾക്ക് ഭക്ഷണം കഴിക്കാൻ കുടുംബശ്രീ മുഖേന പാത്രവും ഗ്ലാസും ലഭ്യമാക്കും. 
∙ ടണൽ മുഖത്ത് ഉൾപ്പെടെ സുരക്ഷാ ജീവനക്കാരെ നിയോഗിക്കും.