ചെറുതോണി∙ ജില്ലയിലെ 88 ശതമാനം കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകിയതായി ആരോഗ്യവകുപ്പ്. 5 വയസ്സിന് താഴെയുള്ള 69,092 കുട്ടികൾക്കാണ് തുള്ളിമരുന്ന് നൽകാൻ ലക്ഷ്യമിട്ടിരുന്നത്. ഇതിൽ 60,748 കുട്ടികൾക്ക് വാക്സീൻ നൽകി. ആശുപത്രികളിൽ ഒരുക്കിയ ബൂത്തുകളിൽ 56780 കുട്ടികൾ, ബസ് സ്റ്റാൻഡുകൾ, ടൂറിസ്റ്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെറുതോണി∙ ജില്ലയിലെ 88 ശതമാനം കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകിയതായി ആരോഗ്യവകുപ്പ്. 5 വയസ്സിന് താഴെയുള്ള 69,092 കുട്ടികൾക്കാണ് തുള്ളിമരുന്ന് നൽകാൻ ലക്ഷ്യമിട്ടിരുന്നത്. ഇതിൽ 60,748 കുട്ടികൾക്ക് വാക്സീൻ നൽകി. ആശുപത്രികളിൽ ഒരുക്കിയ ബൂത്തുകളിൽ 56780 കുട്ടികൾ, ബസ് സ്റ്റാൻഡുകൾ, ടൂറിസ്റ്റ് കേന്ദ്രങ്ങൾ എന്നിവിടങ്ങളിലൊരുക്കിയ ബൂത്തുകളിൽ 1805 കുട്ടികൾ, 2163 അതിഥിത്തൊഴിലാളികളുടെ കുട്ടികൾ എന്നിവർ വാക്സീൻ സ്വീകരിച്ചു. ഇന്ന് തുള്ളി മരുന്ന് ലഭിക്കാത്തവർക്ക് 4നും 5നും ഭവന സന്ദർശനത്തിലൂടെ ആരോഗ്യ പ്രവർത്തകർ വാക്സീൻ നൽകും. വാക്സിനേഷൻ പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി 21 ട്രാൻസിസ്റ്റ് ബൂത്തുകളും 27 മൊബൈൽ ടീമുകളെയും നിയോഗിച്ചിട്ടുണ്ട്. 

പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് 120 സൂപ്പർവൈസർമാരും രംഗത്തുണ്ട്. ജില്ലയിലെ അതിഥിത്തൊഴിലാളികളുടെ കുട്ടികൾക്കും ആദിവാസി മേഖലകളിലുള്ള കുഞ്ഞുങ്ങൾക്കും വാക്സീൻ നൽകുന്നതിനുള്ള വിപുലമായ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ലാതല ഉദ്ഘാടനം ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജോർജ് പോൾ നിർവഹിച്ചു. ജില്ലാ ആർസിഎച്ച് ഓഫിസർ ഡോ.സിബി ജോർജ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ ആരോഗ്യ വിഭാഗം മാസ് മീഡിയ ഓഫിസർ തങ്കച്ചൻ ആന്റണി, വാഴത്തോപ്പ് ഹെൽത്ത് ഇൻസ്‌പെക്ടർ സുനിൽ കുമാർ, പബ്ലിക് ഹെൽത്ത് നഴ്സ് കെ.ജെ.അന്നമ്മ, ആരോഗ്യ പ്രവർത്തകർ, ആശാ വർക്കർമാർ, സന്നദ്ധ സംഘടനാ പ്രവർത്തകർ എന്നിവർ പ്രസംഗിച്ചു.

പൾസ് പോളിയോ പ്രോഗ്രാമിന്റെ മുനിസിപ്പൽ തല ഉദ്ഘാടനം ജില്ലാ ആശുപത്രിയിൽ തൊടുപുഴ നഗരസഭാ ചെയർമാൻ സനീഷ് ജോർജ് നിർവഹിക്കുന്നു.
ADVERTISEMENT

തൊടുപുഴ∙ പൾസ് പോളിയോ പ്രോഗ്രാമിന്റെ മുനിസിപ്പൽ തല ഉദ്ഘാടനം ജില്ലാ ആശുപത്രിയിൽ തൊടുപുഴ നഗരസഭ ചെയർമാൻ സനീഷ് ജോർജ് നിർവഹിച്ചു. തൊടുപുഴ ജില്ലാ ആശുപത്രി ആർഎംഒ ഡോക്ടർ പ്രീതി, പിപി യൂണിറ്റ് മെഡിക്കൽ ഓഫിസർ ഡോ. രശ്മി, അർബൻ പിഎച്ച്സി മെഡിക്കൽ ഓഫിസർ ഡോ. ഫഹ്‌മിത, പിഎച്ച്എൻ ശ്രീലത, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പി.ബിജു എന്നിവർ പ്രസംഗിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കവിത, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാരായ റംസീന, ശർമിള, സജിത എന്നിവർ നേതൃത്വം നൽകി.