ശങ്കരപാണ്ഡ്യമെട്ടിൽ 5 ഏക്കറിൽ കാട്ടുതീ
രാജകുമാരി∙ കാട്ടുതീ ഭീതിയിൽ മലയോരം. ഇന്നലെ പകൽ ആനയിറങ്കലിന് സമീപമുള്ള ശങ്കരപാണ്ഡ്യമെട്ടിൽ 5 ഏക്കറോളം ഭാഗത്ത് തീ പടർന്നു. ഇവിടെയുണ്ടായിരുന്ന ഷെഡും ഏലം കൃഷിയും കത്തിനശിച്ചു. നെടുങ്കണ്ടത്തുനിന്ന് എത്തിയ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നാണ് തീയണച്ചത്. പ്രദേശത്ത് തീ പടർന്നുപിടിക്കുന്ന സമയത്ത്

രാജകുമാരി∙ കാട്ടുതീ ഭീതിയിൽ മലയോരം. ഇന്നലെ പകൽ ആനയിറങ്കലിന് സമീപമുള്ള ശങ്കരപാണ്ഡ്യമെട്ടിൽ 5 ഏക്കറോളം ഭാഗത്ത് തീ പടർന്നു. ഇവിടെയുണ്ടായിരുന്ന ഷെഡും ഏലം കൃഷിയും കത്തിനശിച്ചു. നെടുങ്കണ്ടത്തുനിന്ന് എത്തിയ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നാണ് തീയണച്ചത്. പ്രദേശത്ത് തീ പടർന്നുപിടിക്കുന്ന സമയത്ത് ഇവിടെയാെരു കാട്ടാനക്കൂട്ടം ഉണ്ടായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.
തീ പടർന്നതോടെ കാട്ടാനക്കൂട്ടം മലയിറങ്ങി. തിങ്കളാഴ്ച പകൽ രാജകുമാരി ബവ്കോ ഔട്‌ലെറ്റിനു സമീപത്തെ യൂക്കാലിപ്റ്റ്്സ് തോട്ടത്തിലും തീ പടർന്നു. നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്നാണ് തീയണച്ചത്. കഴിഞ്ഞ ദിവസമാണ് എസ്റ്റേറ്റ് പൂപ്പാറയിലെ വില്ലേജ് ഓഫിസിന് സമീപത്ത് ജൽ ജീവൻ മിഷന്റെ പൈപ്പുകൾ സൂക്ഷിച്ചിരുന്ന ഗ്രൗണ്ടിൽ തീ പടർന്ന് 2 കോടിയിലധികം രൂപയുടെ പൈപ്പ് കത്തിനശിച്ചത്.