കന്നി വോട്ട് ചെയ്യുന്നവർ സെൽഫി എടുത്ത് അയയ്ക്കൂ; കലക്ടറുമായി സംവദിക്കാൻ അവസരം
അറക്കുളം∙ തിരഞ്ഞെടുപ്പ് ബോധവൽക്കരണ പരിപാടിയായ സ്വീപ്പിന്റെ (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ) ഭാഗമായി സംഘടിപ്പിക്കുന്ന ഫസ്റ്റ് വോട്ട് ചാലഞ്ച് പരിപാടിയുടെ ജില്ലാതല പ്രഖ്യാപനം മൂലമറ്റം സെന്റ് ജോസഫ് കോളജിൽ ജില്ലാ കലക്ടർ ഷീബ ജോർജ് നിർവഹിച്ചു. ജില്ലാഭരണകൂടവും ജില്ലാ

അറക്കുളം∙ തിരഞ്ഞെടുപ്പ് ബോധവൽക്കരണ പരിപാടിയായ സ്വീപ്പിന്റെ (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ) ഭാഗമായി സംഘടിപ്പിക്കുന്ന ഫസ്റ്റ് വോട്ട് ചാലഞ്ച് പരിപാടിയുടെ ജില്ലാതല പ്രഖ്യാപനം മൂലമറ്റം സെന്റ് ജോസഫ് കോളജിൽ ജില്ലാ കലക്ടർ ഷീബ ജോർജ് നിർവഹിച്ചു. ജില്ലാഭരണകൂടവും ജില്ലാ ഇലക്‌ഷൻ വിഭാഗവും ചേർന്ന് സംഘടിപ്പിക്കുന്ന ഫസ്റ്റ് വോട്ട് ചാലഞ്ചിൽ ജില്ലയിലെ കലാലയങ്ങളിൽ പഠിക്കുന്ന 18 വയസ്സിന് മുകളിലുള്ള എല്ലാവരും വോട്ട് ചെയ്യുക എന്നതാണ് ഉദ്ദേശ്യം. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന കലാലയങ്ങൾക്ക് കലക്ടർ പുരസ്‌കാരം നൽകും.
കന്നി വോട്ട് ചെയ്യുന്നവർ വോട്ട് ചെയ്ത ശേഷം മഷി പുരണ്ട വിരലുകളോടു കൂടി സെൽഫി എടുത്ത് അടിക്കുറിപ്പോടുകൂടി sveep_idukki എന്ന ഇൻസ്റ്റഗ്രാം പേജിലേക്കും sveepidukki2024@gmail.com ഐഡിയിൽ മെയിൽ അയയ്ക്കണം. ഇവരിൽനിന്ന് തിരഞ്ഞെടുക്കപ്പെടുന്ന 10 പേർക്ക് കലക്ടറുമായി സംവദിക്കാൻ അവസരം ലഭിക്കും.
കലക്ടർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പരിപാടിയുടെ ഭാഗമായി മീറ്റ് ദ് കാൻഡിഡേറ്റ്, മോക്ക് പോൾ, സംവാദം എന്നിവയും തിരഞ്ഞെടുപ്പ് ചരിത്രം, തിരഞ്ഞെടുപ്പ് കമ്മിഷൻ മുതലുള്ള ബൂത്ത് ലവൽ ഓഫിസർ വരെയുള്ള സംവിധാനങ്ങളുടെ പ്രവർത്തനം എന്നിവയുടെ പ്രദർശനവും നടന്നു. പരിപാടിയിൽ ഇടുക്കി, തൊടുപുഴ താലൂക്ക് ജീവനക്കാർ, കോളജ് വിദ്യാർഥികൾ, അധ്യാപകർ എന്നിവർ പങ്കെടുത്തു.