നിർമാണത്തിനിടെ റോഡിലേക്ക് കാർ കയറ്റി; ജനപ്രതിനിധിക്ക് ‘പിഴയിട്ട്’ നാട്ടുകാർ, മാല ഊരി നൽകി സ്ഥലംവിട്ടു
മൂലമറ്റം ∙ റോഡിലെ കോൺക്രീറ്റിങ് പൂർത്തിയാക്കുന്നതിനു മുൻപ് ഇതിനു മുകളിലൂടെ കാർ ഓടിച്ച ബ്ലോക്ക് പഞ്ചായത്ത് അംഗത്തെ നാട്ടുകാർ തടഞ്ഞുനിർത്തി 40,000 രൂപ ‘പിഴ’ അടപ്പിച്ചു. ചോറ്റുപാറ മുതൽ ഉളുപ്പൂണി കവല വരെയുള്ള റോഡിന്റെ കോൺക്രീറ്റ് നടക്കുന്ന സ്ഥലത്താണു സംഭവം. ജോലി തുടങ്ങിയ സ്ഥലത്ത് മരക്കുറ്റികൾ ഇട്ട്

മൂലമറ്റം ∙ റോഡിലെ കോൺക്രീറ്റിങ് പൂർത്തിയാക്കുന്നതിനു മുൻപ് ഇതിനു മുകളിലൂടെ കാർ ഓടിച്ച ബ്ലോക്ക് പഞ്ചായത്ത് അംഗത്തെ നാട്ടുകാർ തടഞ്ഞുനിർത്തി 40,000 രൂപ ‘പിഴ’ അടപ്പിച്ചു.ചോറ്റുപാറ മുതൽ ഉളുപ്പൂണി കവല വരെയുള്ള റോഡിന്റെ കോൺക്രീറ്റ് നടക്കുന്ന സ്ഥലത്താണു സംഭവം. ജോലി തുടങ്ങിയ സ്ഥലത്ത് മരക്കുറ്റികൾ ഇട്ട് വഴി തടഞ്ഞിരുന്നു. എന്നാൽ, മെംബർ ഇതേവഴി കാറുമായി മുന്നോട്ടുപോവുകയായിരുന്നു.
ഒടുവിൽ മെംബറെ നാട്ടുകാർ തടഞ്ഞപ്പോഴേക്കും പൊലീസ് സ്ഥലത്തെത്തി. നഷ്ടപരിഹാരം കൊടുക്കണമെന്ന ആവശ്യത്തിൽ നാട്ടുകാർ ഉറച്ചുനിന്നു. പൊലീസ് കേസെടുക്കുമെന്ന ഘട്ടം വന്നതോടെ 40,000 രൂപ നഷ്ടപരിഹാരം കൊടുക്കാമെന്നു ബ്ലോക്ക് അംഗം സമ്മതിച്ചു.
പിന്നീടു പണം കൊടുക്കാതെ പ്രശ്നം വഷളായപ്പോൾ പണയമായി മാല ഊരിക്കൊടുത്താണു മെംബർ സ്ഥലംവിട്ടതെന്നും നാട്ടുകാർ പറയുന്നു. വാഴൂർ സോമൻ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 50 ലക്ഷം മുടക്കിയാണു റോഡ് നിർമിക്കുന്നത്.