ഇടുക്കി ജില്ലയിൽ ഇന്ന് (24-03-2024); അറിയാൻ, ഓർക്കാൻ
ഫുട്ബോൾപരിശീലന ക്യാംപ്: മൂന്നാർ∙ തൊടുപുഴ സോക്കർ സ്കൂളിന്റെ നേതൃത്വത്തിൽ മൂന്നാറിൽ വേനൽക്കാല ഫുട്ബോൾ പരിശീലന ക്യാംപ് നടത്തുന്നു. ഏപ്രിൽ ഒന്നു മുതലാണ് ഒരു മാസം നീണ്ടുനിൽക്കുന്ന ക്യാംപ് നടക്കുന്നത്. 5നും 18നും ഇടയിലുള്ള കുട്ടികൾക്ക് പങ്കെടുക്കാം. പഴയ മൂന്നാർ കെഡിഎച്ച് കായിക മൈതാനത്തുവച്ചാണ് പരിശീലനം

ഫുട്ബോൾ പരിശീലന ക്യാംപ്: മൂന്നാർ∙ തൊടുപുഴ സോക്കർ സ്കൂളിന്റെ നേതൃത്വത്തിൽ മൂന്നാറിൽ വേനൽക്കാല ഫുട്ബോൾ പരിശീലന ക്യാംപ് നടത്തുന്നു. ഏപ്രിൽ ഒന്നു മുതലാണ് ഒരു മാസം നീണ്ടുനിൽക്കുന്ന ക്യാംപ് നടക്കുന്നത്. 5നും 18നും ഇടയിലുള്ള കുട്ടികൾക്ക് പങ്കെടുക്കാം. പഴയ മൂന്നാർ കെഡിഎച്ച് കായിക മൈതാനത്തുവച്ചാണ് പരിശീലനം നൽകുന്നത്. ഫുട്ബോൾ കോച്ചിങ്, ന്യൂട്രീഷൻ ക്ലാസുകൾ, യോഗാ പരിശീലനം, സ്പോർട്സ് സൈക്കോളജി, വ്യക്തിത്വ വികസന പരിശീലനം, കായിക മത്സരങ്ങൾക്കിടയിലുണ്ടാകുന്ന പരുക്കുകൾ സ്വയം തടയുന്നതിനുള്ള മാർഗങ്ങൾ എന്നിവ ക്യാംപിന്റെ ഭാഗമായി നടക്കും. റജിസ്ട്രേഷന് 9605425395.
വൈദ്യുതി മുടക്കം
കുളമാവ് ∙ 66 കെവി സബ് സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇതിന്റെ പരിധിയിൽ വരുന്ന കുളമാവ്, മുത്തിയുരുണ്ടയാർ, കോഴിപ്പിള്ളി തുടങ്ങിയ പ്രദേശങ്ങളിൽ ഇന്നു രാവിലെ 8 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി ഭാഗികമായി മുടങ്ങും.
തൊടുപുഴ ഫിലിം സൊസൈറ്റി ചലച്ചിത്ര പ്രദർശനം ഇന്ന്
തൊടുപുഴ ∙ തൊടുപുഴ ഫിലിം സൊസൈറ്റിയുടെ പ്രതിമാസ ചലച്ചിത്ര പ്രദർശനം ഇന്നു നടക്കും. വൈകിട്ട് 4.45നു തൊടുപുഴ സിൽവർ ഹിൽസ് തിയറ്ററിലാണു പ്രദർശനം നടക്കുന്നത്. ഫിലിം സൊസൈറ്റി അംഗത്വം പുതുക്കുന്നതിനും പുതിയ അംഗത്വത്തിനായി അപേക്ഷ നൽകുന്നതിനുമുള്ള സൗകര്യവും ഉണ്ടാകും. ഫോൺ: 9447753482.
നികുതിപിരിവ്: ഓഫിസ് പ്രവർത്തിക്കും
മൂലമറ്റം ∙ മാർച്ച് മാസത്തിൽ തുടർച്ചയായി അവധി ആയതിനാൽ പൊതുജനങ്ങളുടെ സൗകര്യത്തിനായി കെട്ടിടനികുതി, തൊഴിൽ നികുതി, ഉൾപ്പടെയുള്ള മറ്റു നികുതികൾ സ്വീകരിക്കുന്നതിനായി 24, 28, 31 തീയതികൾ അറക്കുളം പഞ്ചായത്തിന്റെ ഫ്രണ്ട് ഓഫിസ് പ്രവർത്തിക്കുമെന്നു സെക്രട്ടറി അറിയിച്ചു.