തൊടുപുഴ ∙ വിശുദ്ധ വാരാചരണത്തിന് തുടക്കം കുറിച്ച് ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആഘോഷിക്കും. രാവിലെ പള്ളികളിൽ കുരുത്തോല വെഞ്ചരിപ്പ്, വിതരണം, കുരുത്തോല പ്രദക്ഷിണം, സന്ദേശം, മറ്റ് തിരുക്കർമങ്ങൾ എന്നിവയുണ്ടാകും. നാൽപതു ദിവസം ഉപവസിച്ച ശേഷം ജറുസലേം പട്ടണത്തിലേക്ക് പ്രവേശിച്ച യേശുവിനെ ഓശാനഗീതം പാടിയും ഒലിവിൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊടുപുഴ ∙ വിശുദ്ധ വാരാചരണത്തിന് തുടക്കം കുറിച്ച്  ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആഘോഷിക്കും.  രാവിലെ പള്ളികളിൽ കുരുത്തോല വെഞ്ചരിപ്പ്, വിതരണം, കുരുത്തോല പ്രദക്ഷിണം, സന്ദേശം,  മറ്റ് തിരുക്കർമങ്ങൾ എന്നിവയുണ്ടാകും. നാൽപതു ദിവസം ഉപവസിച്ച ശേഷം ജറുസലേം പട്ടണത്തിലേക്ക് പ്രവേശിച്ച  യേശുവിനെ ഓശാനഗീതം പാടിയും ഒലിവിൻ ചില്ലകൾ വീശിയും പട്ടു വസ്ത്രങ്ങൾ വിരിച്ചും യഹൂദജനം ആനയിച്ചതിന്റെ അനുസ്മരണമാണ് ഇന്ന് നടക്കുക. 

 യേശു ശിക്ഷ്യമാരുടെ കാൽ പാദം കഴുകിയതിനെ അനുസ്മരിച്ച് വൈദികർ 12 വിശ്വാസികളുടെ കാൽകഴുകൽ ശുശ്രൂഷ നടത്തും.  വീടുകളിൽ കുടുംബാംഗങ്ങൾ ചേർന്ന് അപ്പം മുറിക്കൽ ശുശ്രൂഷ  നടത്തും. യേശു ക്രിസ്തുവിന്റെ പീഡാസഹനത്തിന്റെ ഓരോ സംഭവങ്ങൾ അനുസ്മരിച്ച്  ദു:ഖഃവെള്ളിയാഴ്ച പള്ളികളിൽ പീഡാനുഭവ ചരിത്ര വായനയും കുരിശിന്റെ വഴിയും കൈപ്പുനീർ കുടിക്കലും നടക്കും.

ADVERTISEMENT

വിവിധ പള്ളികളിൽ നിന്ന് കുരിശു മലകളിലേക്ക് പരിഹാര പ്രദക്ഷിണവും ഉണ്ടാകും. മലയാറ്റൂർ കുരിശുമല, വാഗമൺ കുരിശുമല, തുമ്പച്ചി കാൽവരി സമുച്ചയം, എഴുകുംവയൽ  തുടങ്ങിയ കേന്ദ്രങ്ങളിൽ വിശ്വാസികൾ കൂട്ടമായി കുരിശിന്റെ വഴി ചൊല്ലി മല കയറും. ഞായറാഴ്ചയാണ് ഉയിർപ്പ് തിരുനാൾ (ഈസ്റ്റർ) ആഘോഷം. 

.കുരുത്തോലയുമായി ഏഴാംവർഷവും മോഹനൻ
രാജാക്കാട്∙ അറ്റുപോകാത്ത മതസൗഹാർദത്തിന്റെ അടയാളമെന്നോണം ഏഴാം വർഷവും കുരുത്തോലയുമായി രാജാക്കാട് ഓണംപാറയിൽ മോഹനൻ രാജാക്കാട് ക്രിസ്തുരാജ ഫെറോന പള്ളിയിലെത്തി. സ്വന്തം പുരയിടത്തിലെ 23 തെങ്ങുകളിൽ നിന്നാണ് ഇത്രയും കുരുത്തോല ശേഖരിച്ചത്. ഹൈറേഞ്ച് മേഖലയിൽ രോഗബാധ മൂലം തെങ്ങുകൾ വ്യാപകമായി നശിച്ചു. അതിനാൽ സംഘാടകർ ദൂരദേശങ്ങളിൽ നിന്നാണ് പള്ളികളിൽ കുരുത്തോല എത്തിക്കുന്നത്. ഇൗ സാഹചര്യത്തിൽ രാജാക്കാട്, ജോസ്ഗിരി പള്ളികളിലേക്ക് വർഷങ്ങളായി മോഹനനാണ് കുരുത്തോല നൽകുന്നത്. രാജാക്കാട് പള്ളിയിൽ മാത്രം അയ്യായിരത്തിലധികം കുരുത്തോലകളാണ് ഓശാന ദിവസം ആവശ്യമുള്ളത്.