പൂമാല ∙ ശുദ്ധജലം നൽകിയില്ലെങ്കിലും മേത്തൊട്ടിക്കാർക്ക് വെളളക്കരം അടക്കാൻ കൃത്യമായി ബില്ല് എത്തുന്നുണ്ട്. മേത്തൊട്ടിയിൽ ജപ്പാൻ ശുദ്ധജലവിതരണ പദ്ധതിക്കായി സംഭരണി നിർമിക്കുകയും വീടുകളിൽ പൈപ്പുകൾ സ്ഥാപിച്ച് കണക്‌ഷൻ നൽകുകയും ചെയ്തിരുന്നു. മേത്തൊട്ടി ഭാഗത്ത് ശുദ്ധജല വിതരണം തടസ്സപ്പെട്ടിട്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൂമാല ∙ ശുദ്ധജലം നൽകിയില്ലെങ്കിലും മേത്തൊട്ടിക്കാർക്ക് വെളളക്കരം അടക്കാൻ കൃത്യമായി ബില്ല് എത്തുന്നുണ്ട്. മേത്തൊട്ടിയിൽ ജപ്പാൻ ശുദ്ധജലവിതരണ പദ്ധതിക്കായി സംഭരണി നിർമിക്കുകയും വീടുകളിൽ പൈപ്പുകൾ സ്ഥാപിച്ച് കണക്‌ഷൻ നൽകുകയും ചെയ്തിരുന്നു. മേത്തൊട്ടി ഭാഗത്ത് ശുദ്ധജല വിതരണം തടസ്സപ്പെട്ടിട്ട് മാസങ്ങളായി. 

പലതവണ പരാതി നൽകിയിട്ടും പരിഹാരമായില്ല. എന്നാൽ ബില്ലുകൾ കൃത്യസമയത്ത് ലഭിക്കുന്നുണ്ട്. ഇവിടെ ശുദ്ധജലം വിതരണത്തിനായി വെള്ളം പമ്പുചെയ്യുമ്പോൾ വിതരണ പൈപ്പുകൾ പലയിടങ്ങളിലും പൊട്ടി. ഇതോടെ രണ്ടു മാസത്തിലേറെയായി മേത്തൊട്ടിയിൽ വെള്ളം വിതരണം നടത്തുന്നില്ല. എന്നാൽ കണക്‌ഷൻ എടുത്ത കുടുംബങ്ങൾക്കെല്ലാം മുടങ്ങാതെ ബില്ലുകൾ നൽകുന്നുണ്ട്. 

ADVERTISEMENT

പൊതുമരാമത്ത് വകുപ്പ് റോഡ് പണിയുമായി ബന്ധപ്പെട്ട് ഈ ഭാഗത്തേക്കുള്ള പൈപ്പുകൾ പൊട്ടിച്ചു. ഇത് പുനഃസ്ഥാപിക്കുന്നതിനുള്ള ചെലവ് പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെട്ടെങ്കിലും ലഭിച്ചിട്ടില്ല. ഇതാണ് ശുദ്ധജലവിതരണം മുടങ്ങാൻ കാരണം. വെള്ളം കിട്ടാത്ത കാലത്തെ ബില്ലു സംബന്ധിച്ച പരാതി വാട്ടർ അതോറിറ്റിക്ക് നൽകിയാൽ പരിഹരിക്കുമെന്നും ആവശ്യക്കാർക്ക് അപേക്ഷ നൽകി താൽകാലികമായി കണക്‌ഷൻ വിഛേദിച്ച് ബില്ല് ഒഴിവാക്കാം എന്നാണ്  അധികൃതർ പറയുന്നത്.