ചട്ടലംഘനത്തിൽ മത്സരിച്ച് മുന്നണികൾ; ഇതുവരെ 4547
തൊടുപുഴ∙ തിരഞ്ഞെടുപ്പിന് ഒരു മാസം ബാക്കി നിൽക്കെ ചട്ടലംഘനത്തിൽ മത്സരിച്ചു മുന്നണികൾ. പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച 16 മുതൽ ഇന്നലെ വരെയുള്ള 10 ദിവസത്തിനുള്ളിൽ പെരുമാറ്റച്ചട്ട ലംഘനത്തിന്റെ എണ്ണം 4547. ആവശ്യമായ രേഖകളില്ലാതെ കൊണ്ടുപോയ 20.17 ലക്ഷം രൂപയും പിടിച്ചെടുത്തു. 3430 പോസ്റ്ററുകൾ, 776 ബാനറുകൾ, 341 കൊടികൾ എന്നിങ്ങനെയാണ് ഇടുക്കി ലോക്സഭാ മണ്ഡലത്തിൽ മൂന്നു മുന്നണികളും കൂടി ചട്ടവിരുദ്ധമായി സ്ഥാപിച്ചിരുന്നത്. പെരുമാറ്റ ചട്ടലംഘനം സംബന്ധിച്ചുള്ള 588 പരാതികൾ സി-വിജിൽ ആപ്പ് മുഖേനയാണു ലഭിച്ചത്.

ഫ്ലയിങ് സ്‌ക്വാഡും ആന്റി ഡിഫേസ്മെന്റ് സ്‌ക്വാഡും ചേർന്നു പരിശോധന നടത്തി ‘ലംഘന’ങ്ങളെല്ലാം നീക്കം ചെയ്തു. ജിഎസ്ടി എൻഫോഴ്സ്മെന്റും എക്‌സൈസും സംയുക്തമായി നടത്തിയ പരിശോധനയിലാണു രേഖകളില്ലാത്ത പണം പിടിച്ചെടുത്തത്. 13നു ഉപ്പുതറ സ്വദേശിയിൽ നിന്നു 10,17,500 രൂപയും 20നു മുവാറ്റുപുഴ സ്‌ക്വാഡിന്റെ പരിശോധനയിൽ 10 ലക്ഷം രൂപയുമാണു പിടിച്ചെടുത്തത്. ഉപ്പുതറയിൽ നിന്നു പിടിച്ചെടുത്ത തുക പൊലീസിനും മുവാറ്റുപുഴയിൽ നിന്നു പിടിച്ച തുക മുവാറ്റുപുഴ ട്രഷറിക്കും കൈമാറി.