കാട്ടാന, കാട്ടുതീ; സഹികെട്ട് സിങ്കുകണ്ടം നിവാസികൾ
രാജകുമാരി∙ ചിന്നക്കനാൽ സിങ്കുകണ്ടത്ത് കാട്ടാന ശല്യം രൂക്ഷമാകുന്നു. ബുധനാഴ്ച പുലർച്ചെ സിങ്കുകണ്ടം സ്വദേശി കൂനംമാക്കൽ മനോജിന്റെ വീടിന് നേരെ ചക്കക്കാെമ്പന്റെ ആക്രമണമുണ്ടായതിനു ശേഷം ഇന്നലെ പുലർച്ചെ സിങ്കുകണ്ടം സെന്റ് തോമസ് ഇവാഞ്ചലിക്കൽ പള്ളിയുടെ ഗേറ്റ് ഒറ്റയാൻ തകർത്തു. പ്രദേശത്ത് തമ്പടിച്ചിട്ടുള്ള

രാജകുമാരി∙ ചിന്നക്കനാൽ സിങ്കുകണ്ടത്ത് കാട്ടാന ശല്യം രൂക്ഷമാകുന്നു. ബുധനാഴ്ച പുലർച്ചെ സിങ്കുകണ്ടം സ്വദേശി കൂനംമാക്കൽ മനോജിന്റെ വീടിന് നേരെ ചക്കക്കാെമ്പന്റെ ആക്രമണമുണ്ടായതിനു ശേഷം ഇന്നലെ പുലർച്ചെ സിങ്കുകണ്ടം സെന്റ് തോമസ് ഇവാഞ്ചലിക്കൽ പള്ളിയുടെ ഗേറ്റ് ഒറ്റയാൻ തകർത്തു. പ്രദേശത്ത് തമ്പടിച്ചിട്ടുള്ള മുറിവാലൻ കാെമ്പനാണ് പള്ളിയുടെ ഗേറ്റ് തകർത്തതെന്നു വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.
ചക്കക്കാെമ്പൻ, മുറിവാലൻ കാെമ്പൻ എന്നീ ഒറ്റയാന്മാർ ആഴ്ചകളായി സിങ്കുകണ്ടത്തിന്റെ പരിസരപ്രദേശങ്ങളിൽ തുടരുകയാണ്. ബുധനാഴ്ച രാത്രിയിൽ കാട്ടാനകളെ തുരത്താൻ ആരോ പടക്കം പാെട്ടിച്ചത് സിങ്കുകണ്ടത്തെ റവന്യു ഭൂമിയിൽ തീ പടരാൻ കാരണമായി. ഏക്കർ കണക്കിന് ഭൂമി കത്തി നശിച്ചു.
ചക്കക്കാെമ്പനെയും മുറിവാലൻ കാെമ്പനെയും കൂടാതെ മറ്റാെരു കാട്ടാനക്കൂട്ടവും ആനയിറങ്കൽ ജലാശയത്തിന്റെ കരയിൽ ചുറ്റിത്തിരിയുന്നുണ്ട്. കഴിഞ്ഞ ദിവസം ചക്കക്കാെമ്പൻ ആക്രമിച്ച കൂനംമാക്കൽ മനോജിന്റെ വീടിന്റെ അറ്റകുറ്റപ്പണികൾ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഇന്നലെ പൂർത്തിയാക്കി.
സഹികെട്ട് സിങ്കുകണ്ടം നിവാസികൾ
6 പതിറ്റാണ്ട് മുൻപ് കുടിയേറിയവരുടെ പിൻതലമുറക്കാരുൾപ്പെടെ നാനൂറിലധികം കുടുംബങ്ങളാണ് സിങ്കുകണ്ടത്ത് താമസിക്കുന്നത്. പ്രതികൂലമായ കാലാവസ്ഥയോടും അസൗകര്യങ്ങളോടും പടവെട്ടി ജീവിതം കരുപ്പിടിപ്പിച്ച ഇവർ സമാനതകളില്ലാത്ത ദുരിതമാണ് ഇപ്പോൾ അനുഭവിക്കുന്നത്. വർഷങ്ങളായി കൈവശ ഭൂമിയിൽ വീട് വച്ച് താമസിക്കുന്ന ഇൗ കുടുംബങ്ങൾക്കാെന്നും ഇതുവരെ പട്ടയം ലഭിച്ചിട്ടില്ല.
സിങ്കുകണ്ടത്ത് സർവേ നമ്പർ 34–1 ൽ ഉൾപ്പെടുന്ന 7, 8 ബ്ലോക്കുകളിലുള്ള ഭൂമി ആദിവാസി പുനരധിവാസ പദ്ധതിക്കായി ഒഴിച്ചിട്ടിരിക്കുന്നതാണെന്ന കാരണം പറഞ്ഞാണ് റവന്യു വകുപ്പ് ഇവർക്ക് പട്ടയം നിഷേധിച്ചിരിക്കുന്നത്. 12 കുടുംബങ്ങളെ 4 മാസം മുൻപ് കുടിയാെഴിപ്പിച്ചു. മറ്റ് ചില കുടുംബങ്ങൾക്ക് നോട്ടിസ് നൽകിയിട്ടുണ്ട്. ഇന്നോ നാളെയോ തങ്ങളും കുടിയിറങ്ങേണ്ടി വരുമെന്ന ആശങ്കയോടെയാണ് ഇവർ കഴിയുന്നത്.
ജീവിക്കാൻ വേണ്ടി മാത്രം കൈവശ ഭൂമിയിൽ കൃഷി ചെയ്യുന്ന ഇവരെ ഇവിടെ നിന്ന് തുരത്താൻ കാട്ടാനകളും രണ്ടും കൽപിച്ചിറങ്ങിയിരിക്കുകയാണ്. ഭൂമിക്ക് പട്ടയമില്ലാത്തതിനാൽ കാട്ടാനകൾ കൃഷി നശിപ്പിച്ചാലും വീട് തകർത്താലും നഷ്ടപരിഹാരത്തിന് അപേക്ഷിക്കാൻ പോലും കഴിയില്ല.