2 ദിവസം തണുത്തു, ഇനി പ്രചാരണച്ചൂട്
തൊടുപുഴ ∙ അവധിദിനങ്ങളിൽ പ്രചാരണം തണുപ്പിച്ചും ജനങ്ങളിലേക്കിറങ്ങി വോട്ടഭ്യർഥിച്ചും മുന്നണികൾ ജില്ലയിൽ പ്രചാരണം തുടരുന്നു. ദുഃഖവെള്ളി ദിവസം യുഡിഎഫിന്റെയും എൽഡിഎഫിന്റെയും സ്ഥാനാർഥികൾ എഴുകുംവയൽ കുരിശുമല കയറാൻ എത്തി. ഇന്നലെ ഡീൻ കുര്യാക്കോസ് മൂവാറ്റുപുഴയിലും ജോയ്സ് ജോർജ് പീരുമേട് മേഖലയിലും സംഗീത

തൊടുപുഴ ∙ അവധിദിനങ്ങളിൽ പ്രചാരണം തണുപ്പിച്ചും ജനങ്ങളിലേക്കിറങ്ങി വോട്ടഭ്യർഥിച്ചും മുന്നണികൾ ജില്ലയിൽ പ്രചാരണം തുടരുന്നു. ദുഃഖവെള്ളി ദിവസം യുഡിഎഫിന്റെയും എൽഡിഎഫിന്റെയും സ്ഥാനാർഥികൾ എഴുകുംവയൽ കുരിശുമല കയറാൻ എത്തി. ഇന്നലെ ഡീൻ കുര്യാക്കോസ് മൂവാറ്റുപുഴയിലും ജോയ്സ് ജോർജ് പീരുമേട് മേഖലയിലും സംഗീത വിശ്വനാഥൻ തൊടുപുഴ മേഖലയിലും പ്രചാരണം നടത്തി.
∙ ജോയ്സ് ജോർജ്
ജോയ്സ് ജോർജിന്റെ ഇന്നലത്തെ (30) പര്യടനം മുരിക്കാശ്ശേരിയിൽ നിന്ന് ആരംഭിച്ചു. തുടർന്ന് പടമുഖം സ്നേഹമന്ദിരത്തിൽ അന്തേവാസികളോടൊപ്പം ഏറെ സമയം ചെലവഴിച്ചു. തുടർന്ന് തോപ്രാംകുടി, പ്രകാശ്, കാമാക്ഷി, തങ്കമണി, കാൽവരിമൗണ്ട്, ഏലപ്പാറ, പീരുമേട്, പാമ്പനാർ, വണ്ടിപ്പെരിയാർ, മ്ലാമല, വാളാർഡി എന്നിവിടങ്ങളിൽ പര്യടനം നടത്തി. പീരുമേട്ടിൽ പ്ലാക്കത്തടത്തിൽ നാട്ടുകൂട്ട ചർച്ചയിൽ പങ്കെടുത്തു. ഈസ്റ്റർ പ്രമാണിച്ച് ജോയ്സ് ജോർജിന് ഇന്ന് പര്യടനം ഇല്ല. നാളെ തൊടുപുഴ മണ്ഡലത്തിൽ പര്യടനം നടത്തും.
∙ ഡീൻ കുര്യാക്കോസ്
ഇന്നലെ മൂവാറ്റുപുഴയിലെ വിവിധ പ്രദേശങ്ങളിൽ വോട്ട് അഭ്യർഥിച്ചെത്തിയ യുഡിഎഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസ് ഒട്ടേറെ സ്ഥാപനങ്ങളും ആരാധനാലയങ്ങളും സന്ദർശിച്ചു.
∙ സംഗീത വിശ്വനാഥൻ
ഇടുക്കി ലോക്സഭാ മണ്ഡലം എൻഡിഎ സ്ഥാനാർഥി സംഗീത വിശ്വനാഥന്റെ തൊടുപുഴ നിയോജകമണ്ഡലം കൺവൻഷൻ വണ്ണപ്പുറത്ത് നടന്നു. ബിജെപി ജില്ലാ ഉപാധ്യക്ഷൻ പി.രാജന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് പ്രതീഷ് പ്രഭ ഉദ്ഘാടനം ചെയ്തു.