റേഷനരി കയറ്റി വന്ന ലോറി വീടിനു മുകളിലേക്ക് മറിഞ്ഞു
ചെറുതോണി ∙ റേഷനരി കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് വീടിന്റെ മുകളിലേക്ക് മറിഞ്ഞ് കാർ ഷെഡും പാർക്ക് ചെയ്ത ഓട്ടോറിക്ഷയും തകർന്നു. അപകടത്തിൽ നിസ്സാര പരുക്കേറ്റ ലോറി ഡ്രൈവർ ആനവിലാസം സ്വദേശി സുരേഷിനെ (40) ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം 4.15 നാണ് സംഭവം.

ചെറുതോണി ∙ റേഷനരി കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് വീടിന്റെ മുകളിലേക്ക് മറിഞ്ഞ് കാർ ഷെഡും പാർക്ക് ചെയ്ത ഓട്ടോറിക്ഷയും തകർന്നു. അപകടത്തിൽ നിസ്സാര പരുക്കേറ്റ ലോറി ഡ്രൈവർ ആനവിലാസം സ്വദേശി സുരേഷിനെ (40) ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം 4.15 നാണ് സംഭവം. നെടുങ്കണ്ടത്തു നിന്നും റേഷനരി കയറ്റി വന്ന ലോറിയാണ് നാരകക്കാനം കുരിശുപള്ളി ജംക്‌ഷനിൽ അപകടത്തിൽ പെട്ടത്.
പൂവത്തേൽ ജസ്റ്റിന്റെ വീടിനു മുകളിലേക്ക് ലോറി മറിഞ്ഞു. ഈ സമയം വീട്ടുമുറ്റത്ത് ആരും ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. റേഷൻ കടകളിൽ വിതരണം ചെയ്യാൻ മില്ലുകളിൽ നിന്നും നെടുങ്കണ്ടത്ത് എത്തിച്ച കേടായ അരി മടക്കി അയച്ചപ്പോഴാണു അപകടം. തിരികെ പോയ 11 ലോറികളിൽ ഒന്നാണ് അപകടത്തിൽ പെട്ടത്. അടിമാലി – കുമളി ദേശീയ പാതയിൽ റോഡിനു ഈ ഭാഗത്ത് സംരക്ഷണ ഭിത്തി ഇല്ലാത്തതാണ് അപകടത്തിനു കാരണമെന്നു നാട്ടുകാർ പറയുന്നു. അപകടം പതിവാണെങ്കിലും സംരക്ഷണ ഭിത്തി നിർമിക്കാൻ അധികൃതർ തയാറായിട്ടില്ല.