പോത്തിറച്ചിയുടെ വില കുറച്ചു; പിന്നാലെ നഗരസഭയുടെ കീഴിലുള്ള ഇറച്ചിക്കട അടച്ചു
കട്ടപ്പന ∙ പോത്തിറച്ചിയുടെ വില കുറച്ചതിനു പിന്നാലെ നഗരസഭയുടെ കീഴിലുള്ള മാംസ വിൽപന സ്റ്റാൾ താൽക്കാലികമായി അടച്ചു. മലിനീകരണ നിയന്ത്രണ ബോർഡിന്റെ സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാലാണ് സ്റ്റാൾ അടപ്പിച്ചതെന്ന് സൂചനയുണ്ടെങ്കിലും ഇക്കാര്യം നഗരസഭ സ്ഥിരീകരിക്കുന്നില്ല. സ്റ്റാളിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് കോടതിയിൽ കേസുണ്ട്. കേസ് നിലനിൽക്കുന്ന പശ്ചാത്തലത്തിൽ താൽക്കാലികമായി സ്റ്റാൾ അടച്ചിടുകയാണെന്ന് വ്യക്തമാക്കി പുതുതായി സ്റ്റാൾ ലേലത്തിനെടുത്ത വ്യക്തി നഗരസഭയ്ക്ക് കത്ത് നൽകിയിട്ടുണ്ടെന്ന് ചെയർപഴ്‌സൻ ബീന ടോമി പറഞ്ഞു.

ഏപ്രിൽ ഒന്നു മുതലാണ് പുതിയ കരാറുകാരൻ സ്റ്റാൾ തുറന്നത്. ഇതെത്തുടർന്ന് പോത്തിറച്ചിയുടെ വിലയിൽ 50 രൂപയുടെ കുറവ് വരുത്തുകയും ചെയ്തിരുന്നു. മുൻപ് 350 രൂപയായിരുന്ന പോത്തിറച്ചിയുടെ വില 300 ആക്കി കുറച്ചതിന്റെ പിറ്റേന്നു മുതലാണ് സ്റ്റാളിന്റെ പ്രവർത്തനം നിർത്തിയത്.സ്റ്റാൾ പ്രവർത്തിച്ചിരുന്ന കെട്ടിടം അപകടാവസ്ഥയിലാണെന്ന് വ്യക്തമാക്കി പൊതുപ്രവർത്തകൻ കോടതിയെ സമീപിച്ചിരുന്നു. കെട്ടിടത്തിന്റെ അപകടാവസ്ഥ പരിഹരിക്കണമെന്ന് കോടതി നിർദേശിച്ചിരുന്നു.
ഇതിനുശേഷം ഈ കെട്ടിടത്തോടു ചേർന്ന് താൽക്കാലിക ക്രമീകരണം ഒരുക്കിയാണ് നഗരസഭ സ്റ്റാൾ നടത്താൻ അനുമതി നൽകിയത്. അവിടെ സ്റ്റാൾ തുറക്കുകയും ഇറച്ചിയുടെ വില കുറയ്ക്കുകയും ചെയ്തതിനു പിന്നാലെയാണ് താൽക്കാലികമായി അടച്ചിരിക്കുന്നത്. സ്റ്റാൾ ലേലത്തിന് ലഭിക്കാത്ത ചില കരാറുകാരുടെ ഇടപെടലാണ് ഇത് അടച്ചിടാൻ കാരണമായതെന്നും ആക്ഷേപമുണ്ട്.അതേസമയം, സ്റ്റാൾ തുറന്നു പ്രവർത്തിക്കാൻ ആവശ്യമായ നടപടിയെടുക്കുമെന്നും അതിന്റെ ഭാഗമായി ഇന്ന് 11ന് അടിയന്തര സ്റ്റിയറിങ് കമ്മിറ്റി യോഗം ചേരുമെന്നും നഗരസഭാധ്യക്ഷ ബീന ടോമി പറഞ്ഞു.