രാജകുമാരി∙ ശാന്തൻപാറ, ചിന്നക്കനാൽ പഞ്ചായത്തുകളിലെ വിവിധ മേഖലകളിൽ ജനവാസ മേഖലകളിൽ ഭീതി പരത്തിയിരുന്ന അരിക്കൊമ്പൻ എന്ന ഒറ്റയാനെ കാടുകടത്തിയിട്ട് നാളെ ഒരു വർഷം.തമിഴ്നാട്ടിലെ തിരുനെൽവേലി കോതയാർ വനമേഖലയിലാണ് അരിക്കൊമ്പൻ ഇപ്പോഴുള്ളത്. 2023 ഏപ്രിൽ 29 നാണ് ചിന്നക്കനാൽ സിമന്റുപാലത്തു നിന്ന് മയക്കുവെടി വച്ച്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജകുമാരി∙ ശാന്തൻപാറ, ചിന്നക്കനാൽ പഞ്ചായത്തുകളിലെ വിവിധ മേഖലകളിൽ ജനവാസ മേഖലകളിൽ ഭീതി പരത്തിയിരുന്ന അരിക്കൊമ്പൻ എന്ന ഒറ്റയാനെ കാടുകടത്തിയിട്ട് നാളെ  ഒരു വർഷം. തമിഴ്നാട്ടിലെ തിരുനെൽവേലി കോതയാർ വനമേഖലയിലാണ് അരിക്കൊമ്പൻ ഇപ്പോഴുള്ളത്. 2023 ഏപ്രിൽ 29 നാണ് ചിന്നക്കനാൽ സിമന്റുപാലത്തു നിന്ന് മയക്കുവെടി വച്ച് പിടികൂടിയ അരിക്കൊമ്പനെ ആദ്യം പെരിയാർ കടുവാസങ്കേതത്തിലേക്കു മാറ്റിയത്.

4 ദിവസങ്ങൾക്കു ശേഷം തമിഴ്നാട് കമ്പത്തെ ജനവാസ മേഖലകളിലിറങ്ങിയ അരിക്കൊമ്പൻ വഴിയാത്രക്കാരനെ ആക്രമിച്ചു. ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. തുടർന്നു തമിഴ്നാട് വനം വകുപ്പ് അരിക്കൊമ്പനെ മയക്കുവെടി വച്ച് പിടികൂടി കുങ്കിയാനകളുടെ സഹായത്തോടെ തിരുനെൽവേലി ജില്ലയിലെ കോതയാർ വനമേഖലയിലേക്കു മാറ്റി. നിലവിൽ പിടിയാനക്കൂട്ടത്തോടൊപ്പം കോതയാർ വനത്തിലാണ് അരിക്കൊമ്പനുള്ളത്. 

ADVERTISEMENT

അരിക്കൊമ്പൻ പോയതിനു ശേഷവും ചിന്നക്കനാൽ മേഖലയിൽ കാട്ടാനശല്യം രൂക്ഷമാണ്. വീടുകൾക്കും കടകൾക്കും എതിരെയുള്ള കാട്ടാന ആക്രമണങ്ങൾ കുറഞ്ഞെങ്കിലും കഴിഞ്ഞ 4 മാസത്തിനിടയിൽ ചിന്നക്കനാൽ, ആനയിറങ്കൽ മേഖലയിൽ 2 പേരെയാണു കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയത്.

പന്നിയാർ സ്വദേശിനി പരിമളം (44), ചിന്നക്കനാൽ സ്വദേശി വെള്ളക്കല്ലിൽ സൗന്ദർരാജൻ (68) എന്നിവരാണ് കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടത്. അരിക്കൊമ്പനെ കാടുകടത്തിയശേഷം ചക്കക്കൊമ്പൻ എന്ന ഒറ്റയാൻ മേഖലയിൽ ഭീതി പരത്തുന്നു എന്നാണ് നാട്ടുകാരുടെ ആക്ഷേപം.

ADVERTISEMENT

ഇതുകൂടാതെ മുറിവാലൻ കൊമ്പൻ എന്ന ഒറ്റയാനും പ്രദേശത്ത് നാട്ടുകാർക്ക് ഭീഷണിയാണ്. ഈ 2 ഒറ്റയാൻമാർ ഉൾപ്പെടെ 19 ആനകളാണു ചിന്നക്കനാൽ മേഖലയിലുള്ളത്. ഇതിൽ 2 വയസ്സിലധികമുള്ള 4 കുട്ടിക്കൊമ്പന്മാരും ഉണ്ടെന്നാണു വനംവകുപ്പ് അധികൃതർ പറയുന്നത്. ഭാവിയിൽ ഈ കുട്ടിക്കൊമ്പൻമാരും ഭീഷണിയാകുമെന്ന ആശങ്കയാണു നാട്ടുകാർക്ക്. 

വിദഗ്ധസമിതി രൂപീകരിച്ചിട്ട് ഒരു വർഷം, ഇതുവരെ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല
അരിക്കൊമ്പനെ കാടു മാറ്റുന്നതുമായി ബന്ധപ്പെട്ടു  പരിസ്ഥിതി പ്രവർത്തകർ നൽകിയ ഹർജിയെ തുടർന്ന് 2023  മാർച്ചിലാണ് ഹൈക്കോടതി മനുഷ്യ - വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനു നിർദേശങ്ങൾ സമർപ്പിക്കാനായി വിദഗ്ധ സമിതിയെ നിയോഗിച്ചത്. എന്നാൽ ഒരു വർഷം കഴിഞ്ഞിട്ടും വിദഗ്ധസമിതി റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. ഈ സമിതിയെ  കൂടാതെയാണ് ഏതാനും ദിവസം മുൻപ് മനുഷ്യ - വന്യജീവി സംഘർഷം ലഘൂകരിക്കാനുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിനു ദീർഘകാല - ഹ്രസ്വകാല പദ്ധതികൾക്കുള്ള നിർദേശങ്ങൾ സമർപ്പിക്കാൻ സർക്കാർ പുതിയ സമിതിയെ നിയോഗിച്ചത്.