മൂന്നാറിൽ റെക്കോർഡ് ചൂട്; മുൻവർഷത്തേക്കാൾ 4 ഡിഗ്രി വരെ കൂടിയെന്ന് വിദഗ്ധർ
അടിമാലി ∙ കടുത്ത വേനലിൽ ദേവിയാർ പുഴയിൽ നീരൊഴുക്ക് നിലച്ചു. ഇതോടെ പുഴയുടെ ഇരുകരകളിലും താമസിക്കുന്ന കുടുംബങ്ങളുടെ ശുദ്ധജല സ്രോതസ്സുകൾ വറ്റി വരണ്ടു ജലക്ഷാമം രൂക്ഷമായി. ഒരു പതിറ്റാണ്ടിനിടെ ആദ്യമായാണ് പുഴയിൽ നീരൊഴുക്ക് നിലച്ചത്. കഴിഞ്ഞ 5 മാസത്തോളമായി നിലനിൽക്കുന്ന കൊടിയ വേനലാണ് പുഴ വറ്റാൻ കാരണമായത്.

മൂന്നാർ ∙ കുളിരു തേടി മൂന്നാറിലേക്കു വരുന്നവരെ നിരാശരാക്കി ചൂട് ഉയരുന്നു. ഏപ്രിൽ 29ന് 29 ഡിഗ്രി സെൽഷ്യസും 30ന് 30 ഡിഗ്രിയുമാണു മൂന്നാറിൽ രേഖപ്പെടുത്തിയത്. മുൻവർഷങ്ങളെ അപേക്ഷിച്ച് 2 മുതൽ 4 ഡിഗ്രി വരെ മൂന്നാറിൽ കൂടിയെന്നാണു വിദഗ്ധർ പറയുന്നത്. നല്ലതണ്ണിയിൽ പ്രവർത്തിക്കുന്ന യുണൈറ്റഡ് പ്ലാന്റേഴ്സ് അസോസിയേഷൻ ഓഫ് സൗത്ത് ഇന്ത്യയുടെ (ഉപാസി) നിരീക്ഷണകേന്ദ്രത്തിലെ കണക്കുകൾ പ്രകാരമാണിത്.
ഇത്തവണ ഏപ്രിൽ 15 മുതൽ 30 വരെ പകൽ 28 മുതൽ 30 ഡിഗ്രി വരെയായിരുന്നു മൂന്നാറിൽ താപനില. ഇക്കാലയളവിൽ രാത്രിയും പുലർച്ചെയും 11 ഡിഗ്രി സെൽഷ്യസ് വരെയായും താപനില താഴ്ന്നു. 1989-2000 കാലത്ത് പകൽ ഏറ്റവും കൂടിയ താപനില 25.6 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 16 മുതൽ 17.4 ഡിഗ്രി സെൽഷ്യസും ആയിരുന്നു. 2011–2020ൽ പകൽ ഏറ്റവുമുയർന്ന താപനില 26.1 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 15.7 ഡിഗ്രി സെൽഷ്യസുമായിരുന്നു.
ദേവിയാർ പുഴ വറ്റിവരണ്ടു
അടിമാലി ∙ കടുത്ത വേനലിൽ ദേവിയാർ പുഴയിൽ നീരൊഴുക്ക് നിലച്ചു. ഇതോടെ പുഴയുടെ ഇരുകരകളിലും താമസിക്കുന്ന കുടുംബങ്ങളുടെ ശുദ്ധജല സ്രോതസ്സുകൾ വറ്റി വരണ്ടു ജലക്ഷാമം രൂക്ഷമായി. ഒരു പതിറ്റാണ്ടിനിടെ ആദ്യമായാണ് പുഴയിൽ നീരൊഴുക്ക് നിലച്ചത്. കഴിഞ്ഞ 5 മാസത്തോളമായി നിലനിൽക്കുന്ന കൊടിയ വേനലാണ് പുഴ വറ്റാൻ കാരണമായത്.
ദേവിയാർ പുഴയുടെ ഭാഗമായ തലമാലിയിൽ നിന്ന് ആരംഭിക്കുന്ന അടിമാലി തോടും ഇരുമ്പുപാലം തോടും മാസങ്ങളായി വറ്റി വരണ്ട നിലയിലാണ്. ഇതോടെ അടിമാലി മുതൽ വാളറ വരെയുള്ള ദൂരത്തിൽ പുഴയോടു ചേർന്നുള്ള ഒട്ടേറെ കിണറുകളും, കുളങ്ങളും വറ്റിയതു ജനങ്ങളുടെ ദുരിതം വർധിപ്പിച്ചിട്ടുണ്ട്.