വണ്ണപ്പുറത്ത് ശുചിമുറി അടച്ചു പൂട്ടിയിട്ട് മാസങ്ങൾ
വണ്ണപ്പുറം ∙ ഹൈറേഞ്ച് ജംക്‌ഷനിലെ ശുചിമുറി അടച്ചു പൂട്ടിയിട്ട് മാസങ്ങൾ കഴിഞ്ഞു. പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ കഴിയാതെ സ്ത്രീകളും വിദ്യാർഥികളും ഉൾപ്പെടെയുള്ളവർ വലയുന്നു. ആരും അതിക്രമിച്ച് കയറാതിരിക്കാൻ ശുചിമുറി രണ്ടു താഴിട്ടു പൂട്ടിയിരിക്കുകയാണ്. ദിവസവും നൂറുകണക്കിനു യാത്രക്കാർ എത്തുന്ന ബസ്

വണ്ണപ്പുറം ∙ ഹൈറേഞ്ച് ജംക്‌ഷനിലെ ശുചിമുറി അടച്ചു പൂട്ടിയിട്ട് മാസങ്ങൾ കഴിഞ്ഞു. പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ കഴിയാതെ സ്ത്രീകളും വിദ്യാർഥികളും ഉൾപ്പെടെയുള്ളവർ വലയുന്നു. ആരും അതിക്രമിച്ച് കയറാതിരിക്കാൻ ശുചിമുറി രണ്ടു താഴിട്ടു പൂട്ടിയിരിക്കുകയാണ്. ദിവസവും നൂറുകണക്കിനു യാത്രക്കാർ എത്തുന്ന ബസ് സ്റ്റോപ്പിന് സമീപമാണ് ശുചിമുറിയുള്ളത്. ചുമട്ടു തൊഴിലാളികളും ചെറുകിട വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാരും ശുചിമുറി അടച്ചതോടെ ബുദ്ധിമുട്ടിലാണ്.
പ്രശ്നം പലതവണ പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും നടപടിയില്ലെന്നു നാട്ടുകാർ പറഞ്ഞു. ശുചിമുറി എന്നു തുറക്കുമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ചോദ്യം. അതേസമയം പുനരുദ്ധാരണ ജോലികൾക്കായി ശുചിമുറി അടച്ചതാണെന്നും ഉടൻ തുറക്കാൻ നടപടി ഉണ്ടാകുമെന്നും പഞ്ചായത്തംഗം റഷീദ് തോട്ടുങ്കൽ പറഞ്ഞു.